കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയെ കാമുകൻ കൊച്ചിയിലെ ഫ്ലാറ്റിൽ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിച്ചു

എറണാകുളം : കൊച്ചിയിൽ കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി നേരിട്ടത് കൊടിയ പീഡനം. കാമുകനായ യുവാവാണ് ഇരുപത്തേഴു വയസുള്ള പെൺകുട്ടിയെ ദിവസങ്ങളോളം ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരപീഡനത്തിന് ഇരയാക്കി. സ്വകര്യ ഭാഗങ്ങളിൽ അടക്കം പരിക്കേറ്റ പെൺകുട്ടി യുവാവ് പുറത്തിറങ്ങിയ സമയത്ത് ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. എറണാകുളം മറൈൻഡ്രൈവിന് സമീപത്തുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നത്. അതേസമയം തൃശൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് എന്ന യുവാവിനെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്ത് വരികയായിരുന്ന പെൺകുട്ടി അവിടെ വെച്ചാണ് മാർട്ടിൻ ജോസഫിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു . ഇതിനിടയിലാണ് കോവിഡിനെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചത്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാതെ പെൺകുട്ടി കൊച്ചിയിൽ കുടുങ്ങുകയും മാർട്ടിൻ ജോസഫിനൊപ്പം ഫ്ലാറ്റിൽ താമസിക്കുകയുമായിരുന്നു. ഒരുവർഷത്തോളം ഇരുവരും ഭാര്യ ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്. അതിനിടയിൽ മാർട്ടിൻ ജോസഫ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും ഈ ബന്ധം പെൺകുട്ടി അറിയുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

  മഞ്ജുവാര്യർ നിവിൻ പൊളി ചിത്രത്തിന്റെ സംവിധായകൻ ബാലാത്സംഘ കേസിൽ അറസ്റ്റിൽ

കഴിഞ്ഞ ഫെബ്രുവരി മുതലാണ് പെൺകുട്ടിയെ മാർട്ടിൻ ക്രൂരമായി പീഡിപ്പിച്ചത്. പീഡനങ്ങൾക്ക് പുറമെ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാൾ മൊബൈലിൽ പകർത്തിയിരുന്നു. ഫ്ളാറ്റിന് പുറത്ത് പോകാൻ ശ്രമിച്ചാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. കൂടാതെ കണ്ണിൽ മുളക് വെള്ളം ഒഴിക്കുകയും സ്വകര്യ അവയവം വായിലിട്ട് മൂത്രം കുടിപ്പിക്കുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. പെൺകുട്ടി ഫ്ലാറ്റിൽ നിന്ന് രക്ഷപെട്ടതിന് ശേഷവും ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

Latest news
POPPULAR NEWS