കണ്ണേ മടങ്ങുക: അന്ധയായ സ്ത്രീയുടെ പക്കൽ നിന്നും ആയിരക്കണക്കിന് രൂപയുടെ ലോട്ടറി തട്ടിയെടുത്തു

പെരുമ്പാവൂർ: ലോട്ടറി കച്ചവടം നടത്തിക്കൊണ്ടിരുന്ന കണ്ണിനു കാഴ്ചയില്ലാത്ത സ്ത്രീയുടെ ലോട്ടറി തട്ടിയെടുത്തു. ലിസി ജോസ് എന്ന സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. രാവിലെ എട്ട്മണിയ്ക്കാണ് സംഭവം നടന്നത്. ഒരാള്‍ ബൈക്കിൽ എത്തുകയും ലോട്ടറി നോക്കട്ടെയെന്നു പറഞ്ഞു കൊണ്ട് അതുമായി കടക്കുകയായിരുന്നെന്നു ലിസി പറയുന്നു. ആളാരാണെന്നു അറിയില്ലെന്നും ഏകദേശം 4800 രൂപയോളം വില മതിക്കുന്ന 122 ടിക്കറ്റുകളാണ് നഷ്ടമായതെന്നും അവർ പറഞ്ഞു.

ലോട്ടറി കച്ചവടം നടത്തിയാണ് ലിസി ഉപജീവന മാർഗം നടത്തുന്നത്. ഇതിനു മുൻപും ഒരു തവണ ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്നും അവർ പറയുന്നു. രണ്ടാം തവണയാണ് ഇപ്പോൾ ഇങ്ങനെ സംഭവിക്കുന്നത്. സംഭവം പോലീസിൽ അറിയിച്ചിട്ടുണ്ട്. തുടർന്ന് തുണ്ടത്തിൽ ഏജൻസിസ്‌ ഉടമസ്ഥനായ രാജു തുണ്ടത്തിൽ ലോട്ടറി വാങ്ങാനായി 4000 രൂപ നൽകി.

Also Read  കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു