Advertisements

കണ്ണൻ ഗോപിനാഥൻ ശ്രീജിത്ത്‌ പണിക്കരോട് വെല്ലുവിളിച്ചു, ഒടുവിൽ ചാനൽ ചർച്ചയിൽ വന്നു സംവദിക്കാൻ ശ്രീജിത്ത്‌ പണിക്കർ വിളിച്ചപ്പോൾ കണ്ടം വഴി ഓടി കണ്ണൻ ഗോപിനാഥൻ

പൗരത്വ നിയമത്തെ കുറിച്ച് കണ്ണൻ ഗോപിനാഥനു ശ്രീജിത്ത്‌ പണിക്കരോട് അഞ്ച് ചോദ്യങ്ങൾ ചോദിക്കാനുനുണ്ടന്ന് ട്വിറ്ററിലൂടെ പറഞ്ഞു. ചിലരൊക്കെ അതുകണ്ടു ശ്രീജിത്ത്‌ പണിക്കരെ ടാഗ് ചെയ്തു. എന്നാൽ ശ്രീജിത്ത്‌ പണിക്കർ ചാനലിലൂടെ മലയാളത്തിലോ, ഇംഗ്ലീഷിലോ പരസ്യ സംവാദത്തിനു കണ്ണൻ ഗോപിനാഥ്നെ ക്ഷണിച്ചപ്പോൾ ടെലിവിഷനിൽ വരാൻ സമയവും, താല്പര്യമില്ലെന്ന് പറഞ്ഞു. എന്നാൽ ഫേസ്ബുക്ക് ലൈവിലൂടെ സംവാദിക്കാമെന്ന് പറഞ്ഞപ്പോൾ ട്വിറ്റെറിലൂടെ സംവാദിക്കുന്നതാണ് ഇഷ്ടമെന്ന് പറഞ്ഞു. അതാകുമ്പോൾ വീഡിയോ ഇല്ലല്ലോ… കണ്ണൻ ഗോപിനാഥ്നെ പൊളിച്ചടുക്കി കൊണ്ടു ശ്രീജിത്ത്‌ പണിക്കർ

Advertisements

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അദ്ദേഹത്തിന് 5 ചോദ്യങ്ങൾ ഉണ്ട്. അതിന് ഉത്തരമുണ്ടോ എന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു. അതുകണ്ട ചിലർ എന്നെ ടാഗ് ചെയ്തു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഈ വിഷയത്തിൽ ഒരു സംവാദത്തിനു വന്നാൽ ആ 5 ചോദ്യങ്ങളും കൂടുതൽ ചോദ്യങ്ങളും ചർച്ച ചെയ്യാമെന്ന്. ചർച്ച ടെലിവിഷൻ വഴി ആൾക്കാർ കാണുന്നതിനുള്ള സൗകര്യം ചെയ്യാമെന്നും, ഭാഷ മലയാളമോ ഇംഗ്ളീഷോ ആയിക്കോട്ടെയെന്നും ഞാൻ പറഞ്ഞു.

Advertisements

അപ്പോൾ അദ്ദേഹം പറഞ്ഞു, ടെലിവിഷനിൽ വരാൻ താൽപര്യമില്ലെന്ന്. ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും കുറെയധികം നാൾ കഴിഞ്ഞേ വരൂവെന്നും പറഞ്ഞു. കാത്തിരിക്കാൻ ഞാൻ തയ്യാർ ആണെന്നും വരുന്ന സമയം അറിയിക്കാനും ഞാൻ പറഞ്ഞു. അദ്ദേഹം ഒഴിഞ്ഞുമാറി.

അദ്ദേഹം മുൻപ് ട്വിറ്ററിൽ തന്നെ എഴുതിയിട്ടുണ്ട്, അദ്ദേഹത്തിന് അഭിപ്രായമുള്ള വിഷയങ്ങളിൽ സംവാദത്തിനു തയ്യാർ ആണെന്ന്. അതിനാൽ സംവാദത്തിനായുള്ള യാത്രയുടെ വിമാനച്ചെലവ് ഏറ്റെടുക്കാൻ വരെ തയ്യാറായി ആൾക്കാർ മുന്നോട്ടുവന്നു. പക്ഷെ അദ്ദേഹം തിരക്കുകൾ ഉണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു.

അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നമുക്ക് സംവാദം ഫേസ്‌ബുക്ക് ലൈവ് വഴി നടത്താമെന്ന്. അതാകുമ്പോൾ യാത്ര വേണ്ടല്ലോ. അദ്ദേഹം അതിൽ നിന്നും തെന്നിമാറി. ട്വിറ്ററിൽ സംവദിക്കുന്നതാണ് ഇഷ്ടമത്രേ. അതിൽ വിഡിയോ ഇല്ലല്ലോ.

സംവാദത്തിൽ നിന്നും അദ്ദേഹം മനപൂർവ്വം ഒഴിവാകുകയല്ലേ എന്നും അതു സമ്മതിച്ചാൽ മാത്രം ആ 5 ചോദ്യങ്ങളുടെ മറുപടി തരാമെന്നും കൂടുതൽ ചോദ്യങ്ങളോ ഉപചോദ്യങ്ങളോ ഉണ്ടെങ്കിൽ ഫേസ്‌ബുക്ക് ലൈവിലോ നേരിട്ടോ മാത്രമേ മറുപടി നൽകൂവെന്നും ഞാൻ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. ഉടൻ കേരളത്തിൽ എത്തില്ലെന്ന ന്യായം ആദ്യം പറഞ്ഞ അദ്ദേഹം, സംവാദത്തിനു തയ്യാറല്ലെന്ന് വ്യക്തമായി പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

അപ്പോൾ വരുന്നു ഉപചോദ്യങ്ങൾ, കൂടുതൽ ചോദ്യങ്ങൾ. ഞാൻ പറഞ്ഞു, ലൈവിൽ വരൂവെന്ന്. അദ്ദേഹം വരില്ല എന്ന് കട്ടായം പറഞ്ഞു. വേണമെങ്കിൽ ഭീരു എന്നു തന്നെ വിളിച്ചോളൂവെന്നും. പിന്നെന്തു പറയാൻ! അദ്ദേഹം. കണ്ണൻ ഗോപിനാഥൻ. 

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അദ്ദേഹത്തിന് 5 ചോദ്യങ്ങൾ ഉണ്ട്. അതിന് ഉത്തരമുണ്ടോ എന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു….

Sreejith Panickar यांनी वर पोस्ट केले रविवार, २ फेब्रुवारी, २०२०

- Advertisement -
Latest news
POPPULAR NEWS