Wednesday, December 6, 2023
-Advertisements-
KERALA NEWSകഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ബിക്കിനി ധരിക്കും പക്ഷെ പേരിന് വേണ്ടി ധരിക്കില്ലെന്ന് ദീപ്തിസതി

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ബിക്കിനി ധരിക്കും പക്ഷെ പേരിന് വേണ്ടി ധരിക്കില്ലെന്ന് ദീപ്തിസതി

chanakya news
-Advertisements-

നീന എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് ദീപ്തി സതി. നീന, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെച്ച ദീപ്തി ഇപ്പോൾ മനസ്സ് തുറക്കുകയാണ്. മറാത്തി, കന്നഡ, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ താരത്തിന് 2014 ൽ മിസ്സ്‌ കേരള പട്ടവും ലഭിച്ചിരുന്നു. സിനിമക്ക് വേണ്ടി നീളൻ മുടി മുറിച്ച ദീപ്തി സതിയുടെ വാർത്ത ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ ചർച്ചയിരുന്നു.

-Advertisements-

ഇപ്പോൾ പൃഥ്വിരാജ് രാജ് നായകനായ ഡ്രൈവിംഗ് ലൈസെൻസ് എന്ന സിനിമയിൽ അഭിനയിച്ചതിനെ പറ്റി പറയുകയാണ് ദീപ്തി. തന്റെ പഠന സമയത്താണ് പൃഥ്വിരാജ് റാണി മുഖർജി എന്നിവർ അഭിനയിച്ച ഹിന്ദി സിനിമയായ അയ്യ ഇറങ്ങുന്നത്. അന്ന് മോഹൻലാൽ മമ്മൂട്ടി എന്നിവരെ പറ്റി അല്ലാതെ വേറെ മലയാളം നടന്മാരെ പറ്റി അറിവിയിലായിരുന്നു. റാണി മുഖർജിക്ക് ഒപ്പം അഭിനയിക്കുന്ന ആ പുതിയ നടന്റെ ലൂക്കും സ്ക്രീൻ പ്രെസെൻസും അന്നേ ഇഷ്ടപെട്ടിരിന്നു. പിന്നീട് അതെ നായകന്റെ കൂടെ വർഷങ്ങൾക്ക് ശേഷം അഭിനയിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് ദീപ്തി പറയുന്നു.

ഇനി അഭിനയിക്കാൻ താല്പര്യം മോഹൻലാൽ, വിനീത് ശ്രീനിവാസൻ എന്നിവർക്ക് ഒപ്പമാണെന്നും സിനിമ പാരമ്പര്യമില്ലതത്ത് കൊണ്ട് വലിയ അവസരങ്ങൾ തേടി വരാറില്ലാനും വരുന്ന സിനിമകളിൽ നല്ലത് ഇപ്പോൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുകയാണെന്നും നീന പറയുന്നു. ഒരു പേര് ലഭിക്കാൻ ഗ്ലാമർ റോളുകൾ ചെയ്യാൻ താല്പര്യമില്ല ഒരു സീനിന്റെ പൂർണത ലഭിക്കാൻ അതിന് തയാറാണ്, തന്റെ ആദ്യ മറാത്തി സിനിമയായ ലക്കിക്ക് വേണ്ടി ബിക്കിനി ധരിച്ചതിൽ തെറ്റ് തോന്നിയില്ല ആദ്യം ടെൻഷൻ ഉണ്ടായിരിന്നു പക്ഷേ സിനിമയുടെ പൂർണത ലഭിക്കാൻ അത് ആവിശ്യമാണെന്ന് സംവിധായകൻ പറഞ്ഞത് കൊണ്ടാണ് അത് ചെയ്തതെന്നും ദീപ്തി വ്യക്തമാക്കി.

-Advertisements-