കഥാപാത്രത്തെ കൊന്നാലും ആരെയും ഏൽപ്പിക്കില്ല ; ഗർഭിണിയായിരുന്ന തന്നോട് സംവിധായകൻ പറഞ്ഞത് വെളിപ്പെടുത്തി ബീന ആന്റണി

ഒന്നുമുതൽ പൂജ്യം വരെ എന്ന സിനിമയിൽ തുടങ്ങി ഗോഡ്ഫാദർ, യോദ്ധ, വളയം, സർഗ്ഗം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാമേഖലയിലും, എന്റെ മാനസപുത്രി, ഓട്ടോഗ്രാഫ്, ഓമനത്തിങ്കൽ പക്ഷി, തപസ്യ, മായാസീത തുടങ്ങിയ പരമ്പരകളിലൂടെ ടെലിവിഷൻ സീരിയൽ മേഖലയിലുമടക്കം കഴിഞ്ഞ മുപ്പത് വർഷമായി നിറസാന്നിധ്യമാണ് നടി ബീന ആന്റണി. ഇപ്പോൾ ഒരു ഇന്റർവ്യൂവിനു പങ്കെടുത്ത വിശേഷങ്ങൾ വൈറൽ ആവുകയാണ്.

മകൻ ശങ്കറുവിനെ ഗർഭിണിയായിരുന്നപ്പോൾ ആണ് തന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ കായംകുളം കൊച്ചുണ്ണിയിലെ വളരെ ശക്തമായ കഥാപാത്രമായ പടച്ചിപാറുവിനെ അവതരിപ്പിച്ചത്. നമുക്ക് പരിചയമില്ലാത്ത കാര്യങ്ങൾ ഒക്കെയാണ് അതിനു വേണ്ടി ചെയ്യേണ്ടി വന്നത്. വെട്ടലും കുത്തലുമൊക്കെയായി നല്ല തന്റേടി ആയ കഥാപാത്രമാണ് പാറു. 6മാസം ഒക്കെ ആയപ്പോൾ വയ്യാണ്ട് ആവുകയും വയറൊക്കെ വന്നത്കൊണ്ട് ഡ്രസ്സ്‌ ഒന്നും പാകമാവണ്ടും വന്നതോടെ കഥാപാത്രത്തെ മാറ്റുന്ന കാര്യം സംവിധായകനായ പിസി വേണുഗോപാലിനോടു പറഞ്ഞിരുന്നു.

തീരെ വയ്യാണ്ട് ആവുകയാണെങ്കിൽ ആ കഥാപാത്രത്തെ കൊല്ലാമെന്നും മറ്റാരെയും അത് ഏൽപിക്കില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. ശങ്കറു കാരണമാണ് ആ കഥാപാത്രം അവസാനിപ്പിക്കേണ്ടി വന്നത് ആ സമയത്ത് അവൻ വയറ്റിൽ കെടന്നു എന്നെ ചവിട്ടുകയായിരുന്നു. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ പൊതുവെയുള്ള നായിക സങ്കൽപ്പങ്ങളെ മാറ്റി നിർത്തിയ കഥാപാത്രമായിരുന്ന ചാരുലത വളരെ ഇഷ്ടമാണ്. വളരെ വൈബ്രന്റ് ആയ ഒരു കഥാപാത്രമായിരുന്നു ചാരുലത.