കന്യകയാണോ എന്ന് ചോദിക്കുന്നതിൽ നിന്നും, കന്യക ആണെന്ന് കേൾക്കുന്നതിൽ നിന്നും നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത് ; ആരാധകന്റെ ചോദ്യത്തിന് ആതിര മാധവിന്റെ മറുപടി ഇങ്ങനെ

കുടുബപ്രേക്ഷകരുടെ പ്രിയ പരമ്പരയായ കുടുംബവിളക്കിൽ അനന്യ എന്ന കഥാപാത്രമായി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ആതിര മാധവ്. സ്വന്തം പേരിനേക്കാൾ അനന്യ എന്നപേരിലാണ് താരത്തെ കൂടുതലും അറിയപ്പെടുന്നത്. കുടുംബവിളക്കിലെ അനിരുദ്ധിന്റെ ഭാര്യയായി ഡോക്ട്ടർ അനന്യയായി മികച്ച അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. എഞ്ചിനിയറിംഗിന് ശേഷം തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലിചെയ്യുകയായിരുന്ന താരം ജോലി ഉപേക്ഷിച്ചാണ് ടെലിവിഷൻ അവതരികയായ്ക്കുകയും. അഭിനയ ലോകത്തെത്തുകയും ചെയ്തത്.

ടെലിവിഷൻ പരിപാടികളിൽ അവതാരികയായെത്തിയ താരം പിന്നീട് അഭിനയത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. സീരിയലിന് പുറമെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും സീരിയൽ വിശേഷങ്ങളും പാട്ടും ഡാൻസുമായി പ്രേക്ഷർക്കിടയിൽ എത്താറുണ്ട്. ബിസ്സിനെസ്സുകാരനായ രാജീവ്‌ മേനോനുമായി 2020 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഇൻസ്റ്റഗ്രാമിലൂടെ ക്യു ആൻഡ് എ സെക്ഷനിലൂടെ നിരവധി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന താരത്തിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന അശ്ലീല കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അനുശ്രീ മത്സരിക്കുന്നു ; ചോദ്യങ്ങൾക്ക് മറുപടിയുമായി താരം

കുടുംബവിളക്കിലെ വിശേഷങ്ങളും താരത്തിന്റെ പുതിയ ചിത്രരങ്ങളെ കുറിച്ചുമൊക്കെയായിരുന്നു ലൈവ് സെഷനിലൂടെ താരം പങ്കുവച്ചത്. താരവുമായി സംവദിക്കുന്നതിനിടയിലാണ് നിങ്ങൾ കന്യകയാണോ എന്ന് ഒരാൾ ചോദിച്ചത്. എന്നാൽ ഈ ചോദ്യംനിങ്ങളുടെ കുടുബത്തിൽ പോയി ചോദിക്കു എന്നും കന്യകായാണോ എന്ന് ചോദിക്കുന്നതും കന്യകയാണെന്ന് കേൾക്കുന്നതിലും നിങ്ങൾക്ക് എന്താണ് ലഭിക്കുന്നതെന്നും താരം ചോദിച്ചു.

Latest news
POPPULAR NEWS