മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നിവേത തോമസ്. 2008 ൽ ഇറങ്ങിയ വെറുതെ അല്ല ഭാര്യ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാല താരത്തിന് ഉള്ള സംസ്ഥാന അവാർഡും താരം നേടി എടുത്തു. തട്ടത്തിന് മറയത്ത്, കുരുവി, റോമൻസ്, ജില്ല തുടങ്ങി മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ മികച്ച വേഷങ്ങളും താരം സ്വന്തമാക്കി.
മലയാളത്തിലെ പോലെ തന്നെ തമിഴിലും തെലുങ്കിലും താരത്തിന് ആരാധകർ ഉണ്ട്. സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായ താരം ആരാധകരോട് ഫോട്ടോകളും പുതിയ സിനിമകളുടെ വിശേഷങ്ങളും പങ്ക്വെക്കാറുണ്ട്. സിനിമ നടിമാർ നേരിടുന്ന പ്രധാന വിഷയമാണ് ഞരമ്പൻമാരുടെ കമെന്റുകളും മെസ്സേജുകളും.
നിരവധി നടിമാർ ഇവർക്ക് എതിരെ കനത്ത ഭാഷയിൽ സോഷ്യൽ മീഡിയയിൽ തന്നെ പ്രതികരിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് പങ്ക് വെക്കുമ്പോളാണ് ഇത്തരം കമെന്റുകൾ കൂടുതലും വരാറുള്ളത്. ചിലർ തങ്ങൾക്ക് വരുന്ന മെസ്സജുകൾ സഹിതം പുറത്ത് വിട്ട് ഇത്തരക്കാരുടെ ശല്യം ഒഴിവാക്കാറുണ്ട്.
ഇപ്പോൾ നിവേതയുടെ ഫോട്ടോക്ക് കമന്റ് ഇട്ട ഞരമ്പൻ ചുട്ട മറുപടി നൽകി താരമായി മാറുകയാണ് നിവേത. താരം പങ്ക് വെച്ച ഫോട്ടോക്ക് താഴെ കന്യകയാണോ എന്നാണ് ഒരു ഞരമ്പൻ ചോദിച്ചത് അതിന് മറുപടിയായി താരം പറഞ്ഞത് ഇങ്ങനെ – നിങ്ങൾ നിങ്ങളുടെ സമയം കണ്ടെത്തി എന്നോട് മിണ്ടുന്നതിൽ സന്തോഷം ഉണ്ട് പക്ഷെ പ്രണയം ഉണ്ടോ, കല്യാണം കഴിക്കുമോ, കന്യകയാണോ തുടങ്ങിയ ചോദ്യങ്ങൾ ഒഴുവാക്കി ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ അല്പം ബഹുമാനവും അന്തസ്സും കൊടുക്കണം എന്നാണ് താരം മറുപടി കൊടുത്തത്