കന്യാസ്ത്രീയെ പീ-ഡിപ്പിച്ച സംഭവം: പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീംകോടതിയിൽ

കന്യാസ്ത്രീയെ പീ-ഡിപ്പിച്ച സംഭവത്തിൽ തന്നെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ ഹർജി നൽകി. തനിക്കെതിരെ ചൂണ്ടിക്കാട്ടിയിരിക്കുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. കന്യാസ്ത്രീയെ പീ-ഡിപ്പിച്ച സംഭവത്തിൽ ഫ്രാങ്കോ വിചാരണ നേരിടണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

തനിക്കെതിരെ തെളിവുകളോന്നുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയും ഇതേ ആവശ്യം മാർച്ച് 16ന് തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലും ഫലം കാണാതെ വന്നതോടെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.

Also Read  സംസ്ഥാനത്ത് മലപ്പുറം ജില്ലയിൽ ബാലികാപീഡനം വർധിക്കുന്നതായി റിപ്പോർട്ട്