കമലഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി പിരിച്ചുവിടലിന്റെ വക്കിൽ ; പാർട്ടി ഉപാധ്യക്ഷനും രാജിവെച്ചു

ചെന്നൈ : ചലച്ചിത്രതാരം കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കമൽ ഹാസന്റെ പാർട്ടിയിൽ നിന്നും നിരവധി പ്രമുഖർ രാജിവെച്ച് പുറത്ത് പോയിരുന്നു. ഏറ്റവും ഒടുവിലായി കമലഹാസന്റെ വിശ്വസ്തനും മക്കൾ നീതി മയ്യത്തിന്റെ അമരക്കാരിൽ ഒരാളുമായ ഡോ.ആർ മഹേന്ദ്രനും പാർട്ടിയിൽ നിന്നും രാജിവെച്ചിരിക്കുകയാണ്. മക്കൾ നീതി മയ്യത്തിൽ നിന്നും രാജിവെച്ച മഹേന്ദ്രൻ ഡിഎംകെയിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

മക്കൾ നീതി മയ്യത്തിന്റെ ഉപാധ്യക്ഷനാണ് ഇപ്പോൾ രാജിവെച്ച ഡോ.ആർ മഹേന്ദ്രൻ. കമലഹാസന്റെ തെറ്റായ തീരുമാനങ്ങളാണ് തെരെഞ്ഞെടുപ്പിൽ കനത്ത പരാജയത്തിന് കാരണമെന്നും സ്വയം മേനി നടിക്കുന്ന നേതാവാണ് കമലാഹാസനെന്നും കമലഹാസനെ ഉയർത്തികാട്ടിയതും തെരെഞ്ഞെടുപ്പ് തോൽവിക്ക് കരണമായതായും മഹേന്ദ്രൻ വെളിപ്പെടുത്തി.

  ചൈനീസ് പട്ടാളത്തെ നോക്കുകുത്തിയാക്കി ഇന്ത്യൻ സൈന്യം സംഘർഷ സാധ്യത നിലനിൽക്കുന്ന മേഖലയിലെ സുപ്രധാനപെട്ട മലനിരകൾ ഇന്ത്യൻ നിയന്ത്രണത്തിലാക്കി

കഴിഞ്ഞ തമിഴ്‌നാട് നിയമസഭ തെരെഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ കമലഹാസന്റെ പാർട്ടി വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. കമലഹാസൻ ഉൾപ്പെടെയുള്ള പാർട്ടിയുടെ എല്ലാ നേതാക്കളും പരാജയപെട്ടിരുന്നു. കോയമ്പത്തൂർ സൗത്തിൽ നിന്നും മക്കൾ തീയ് മയ്യത്തിന് വേണ്ടി ജനവിധി തേടിയ കമലഹാസനെ ബിജെപിയുടെ വനതി ശ്രീനിവാസനാണ് പരാജയപ്പെടുത്തിയത്. പാർട്ടിയുടെ ഉപാധ്യക്ഷൻ കൂടി രാജിവെച്ചതോടെ പാർട്ടി പിരിച്ചുവിടലിന്റെ വക്കിലാണ് ഇപ്പോൾ. അതേസമയം മഹേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കാലാഹസൻ രംഗത്തെത്തി മഹേന്ദ്രൻ വഞ്ചകനാണെന്ന് അദ്ദേഹം പ്രതികരിച്ചു.

Latest news
POPPULAR NEWS