കമ്പനികളോട് ചൈനവിട്ടു ഇന്ത്യയിലേക്ക് പോകാൻ ജപ്പാന്റെ നിർദ്ദേശം; കമ്പനികൾക്ക് 1615 കോടിരൂപയുടെ ഇളവുകളും വാഗ്ദാനം നൽകി

ചൈനീസ് വിപണിയെ ഇന്ത്യയും അമേരിക്കയും ഉപേക്ഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടതിന് പിന്നാലെ ജപ്പാനും തീരുമാനവുമായി രംഗത്ത്. ജാപ്പാനുവേണ്ടി ചൈനയിൽ പ്രവർത്തിക്കുന്ന കമ്പനികളോട് ഇന്ത്യയിലേക്കോ ബംഗ്ലാദേശിലേക്കോ പ്ലാന്റുകൾ മാറ്റി സ്ഥാപിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് പ്ലാന്റുകൾ മാറ്റുന്ന കമ്പനികൾക്ക് 1615 കോടി രൂപയുടെ ഇളവുകളാണ് ജപ്പാൻ വാഗ്ദാനം നൽകിയിട്ടുള്ളത്. കൂടാതെ ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്ന കമ്പനികൾക്ക് ജപ്പാൻ സർക്കാർ സബ്സിഡിയും നൽകും. വിതരണ ശൃംഖലയെ വൈവിധ്യവൽകരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ടാണ് ജാപ്പനീസ് സർക്കാർ ഇത്തരമൊരു നിലപാട് കൈക്കൊണ്ടിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2020-ലെ അനുബന്ധ ബജറ്റിൽ 221 ബില്യൺ ഡോളറാണ് ജാപ്പനീസ് സർക്കാർവക വരുത്തിയിട്ടുള്ളത്. ജാപ്പനീസ് കമ്പനികളെ ഇന്ത്യയിലേക്കും മറ്റ് ആസിയൻ രാജ്യങ്ങളിലേക്കും മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നു. അടിയന്തിര ഘട്ടങ്ങളിൽ പോലും മെഡിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥിരമായി വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള സംവിധാനം കണ്ടെത്താനും ജപ്പാൻ ലക്ഷ്യമിടുന്നുണ്ട്. ആസിയാൻ ജപ്പാൻ വിതരണ ശൃംഖലയുടെ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പദ്ധതി വ്യാഴാഴ്ച ആരംഭിച്ചുകഴിഞ്ഞു. ബംഗ്ളാദേശുമായുള്ള വിതരണശൃംഖല പുനഃസ്ഥാപിക്കുന്നതിന് ജപ്പാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ജപ്പാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. എന്നാൽ ചൈനയ്ക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് ഫെബ്രുവരി മുതലുള്ള കണക്കുകൾ പ്രകാരം ഇറക്കുമതി ജപ്പാൻ കുറച്ചിരിക്കുകയാണ്.