കമ്മ്യൂണിസ്റ്റുകാരുടെ ജാതിവിവേചനം,പാർട്ടിയിൽ നിന്നുള്ള പീഡനം ; ഇസ്‌ലാം മതം സ്വീകരിക്കാൻ തയ്യാറെടുക്കുന്നതായി ചിത്രലേഖ

സിപിഎം പാർട്ടിയിൽ നിന്നുള്ള ദുരനുഭവവും ജാതി വിവേചനവും നേരിട്ട പയ്യന്നൂരിലെ ചിത്രലേഖ എന്ന ഓട്ടോഡ്രൈവറുടെ വാർത്ത മലയാളികൾ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതാണ്. 20വർഷത്തോളമായി പാർട്ടിയിൽ നിന്നും ഏൽക്കുന്ന പീഡനത്തിൽ മാനസികമായി തകർന്ന ചിത്രലേഖ ഇപ്പോൾ ഇസ്ലാം മതം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജാതി വിവേചനവും ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ല എന്ന അവസ്ഥയിലാണ് ചിത്രലേഖ ഇപ്പോൾ. കഴിഞ്ഞ 20വർഷമായി സിപിഎം പാർട്ടിയുടെ പീഡനം അനുഭവിക്കുന്നു. ഇനിയും പിടിച്ചു നിൽക്കാൻ പറ്റാത്തത് കൊണ്ടാണ് താൻ ഇസ്ലാം മതം സ്വീകരിക്കുന്നത് എന്നാണ് ചിത്രലേഖ തന്റെ ഫേസ്ബുക് പേജിലൂടെ പറയുന്നത്. ലവ് ജിഹാദ് ആണെന്ന് പറഞ്ഞു അരും വരരുത് സിപിഎം പാർട്ടിയെ പേടിക്കാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത് എന്നും ചിത്രലേഖ പറയുന്നു. ഇതിനെ സംബന്ധിച്ചു ചർച്ചകൾ കൊഴുക്കുകയാണ്. പാർട്ടിയെ പേടിച് പോവുന്നത് അതിലും വലിയ വിപത്തിലേക്കാണ് എന്ന് ഒരു വിഭാഗം പറയുമ്പോൾ. ഇസ്ലാമിസ്റ്റുകൾ ചിത്രലേഖയെ തങ്ങളുടെ മതത്തിലേക്ക് സ്വാഗതം ചെയ്യുകകയും ചെയ്യുന്നുണ്ട്. ചിത്രലേഖയുടെ പോസ്റ്റ് ഇങ്ങനെ.

Also Read  യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, മതം മാറാൻ വിസമ്മതിച്ചോടെ വിവാഹത്തിൽ നിന്നും പിന്മാറി ; യുവാക്കൾ അറസ്റ്റിൽ

പുലയ സ്ത്രീയായി ജനിച്ചതുകൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചന ത്തിനെ ചോദ്യം ചെയ്തതുകൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം അക്രമിക്കുന്നു ജനിച്ച നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാന്‍ സമ്മതിക്കാതെ സിപിഎം പാര്‍ട്ടിയുടെ ആക്രമങ്ങള്‍ തുടരുന്നു. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു ഇക്കാരണത്താല്‍ ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വര്‍ഷക്കാലത്തോളം സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലൗ ജിഹാദ് പണം എന്ന പേരും പറഞ്ഞു ആരും ഈവഴിക്കു വരേണ്ട. കാരണം പുരോഗമന കപട മതേതര പാര്‍ട്ടിയായ സിപിഎംന് മുന്നില്‍ ഇനിയും സ്വൈര്യമായി, ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സിപിഎംനേ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്ന ആഗഹം.