കരടി വന്ന് പുറകിൽ തട്ടിയിട്ടും അനങ്ങാതെ നിന്നത് കൊണ്ട് രക്ഷപ്പെട്ടു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

കരടി വരുമ്പോൾ ശ്വാസം അടക്കി അനങ്ങാതെ കിടന്ന മനുഷ്യനെ കരടി ഒന്നും ചെയ്യാതെ പോകുന്നത് ഒരു കഥയായി പലരും കേട്ടിട്ടുണ്ടാകും അത്തരത്തിൽ ഒരു സംഭവമാണ് വനത്തിലൂടെ യാത്ര ചെയ്തപ്പോൾ രണ്ട് യുവതികൾക്ക് നേരിട്ടത്ത്. കരടി വന്നപ്പോൾ ഓടാതെ നിൽക്കുന്ന യുവതികളും അവർക്ക് ഒപ്പമുള്ള കരടിയുടെ വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറികൊണ്ട് ഇരിക്കുന്നത്. മെക്സിക്കോയിലെ ചിപിങ്കു ഇക്കോളജിക്കൽ പാർക്കിലാണ് ഇ സംഭവം നടന്നത്.

കരടി അടുത്ത് എത്തുമ്പോൾ ആദ്യം പേടിച്ചെങ്കിലും പിന്നീട് മനോധൈര്യം വിടാതെയാണ്‌ യുവതികൾ നിന്നത്. രണ്ട് കാലിലും ഉയർന്നു നിൽക്കുകയും യുവതിയെ മണപ്പിക്കുകയും ചെയ്ത കരടിയെ പ്രകോപിക്കാതെയാണ് സഞ്ചാരികൾ നിന്നത്. കരടി അടുത്ത് നിന്നപ്പോൾ സെൽഫി എടുക്കാനും യുവതി മറന്നില്ല പിന്നീട് നാല് കാലിൽ നിന്ന കരടി യുവതിയുടെ കാലിൽ തട്ടി നോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. കരടി പിന്നീട് പോകുന്നതും സംഭവസ്ഥലത്ത് നിന്നയാൾ പകർത്തിയിട്ടുണ്ട്.

  സന്തോഷ് പണ്ഡിറ്റ് കലയെ കോല ചെയ്യുകയല്ലേ ? ; അവതാരികയുടെ ചോദ്യത്തിന് വായടപ്പിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

Latest news
POPPULAR NEWS