കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട്: വിമാനാപകടമുണ്ടായ സാഹചര്യത്തിൽ കരിപ്പൂർ വിമാനത്താവളം അടയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിമാനത്താവളത്തിലെ സാങ്കേതിക പിഴവുകൾക്ക് പരിഹാരം കാണുന്നത് വരെ അടയ്ക്കണമെന്നാണ് എന്നാണ് ഹർജിയിൽ പറയുന്നത്. അപകടം നടന്നത് ഏത് രീതിയിലാണെന്നും അപകടവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

വിമാന ദുരന്തത്തിൽ വ്യോമയാന മന്ത്രാലയത്തിന്റെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണമല്ല മറിച്ച് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടി ഒരു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ രീതിയിലുള്ള അന്വേഷണം വേണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ലാന്റിങ്ങിൽ വെച്ച് കോഴിക്കോട് ദുബായ് ബോയിങ് വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് പൈലറ്റുമാർ അടക്കം 18 പേർ മരണപ്പെടുകയും ചെയ്തിരുന്നു.