കരിപ്പൂർ വിമാന താവളം അടച്ചുപൂട്ടാൻ പ്രധാനമന്ത്രിയ്ക്ക് കത്തുകൾ അയക്കാൻ ആവിശ്യപെട്ട് സോഷ്യൽ മീഡിയ

കരിപ്പൂർ വിമാന താവളം അടച്ചുപൂട്ടാൻ പ്രധാനമന്ത്രിയ്ക്ക് കത്തുകൾ അയക്കാൻ ആവിശ്യപെട്ട് സോഷ്യൽ മീഡിയ. കരിപ്പൂരിലെ യാത്രയ്ക്കായുള്ള വിമാനത്താവളത്തിന് പകരം മിലിറ്ററി വിമാനത്താവളം ഉയർന്നു വാരണം എന്ന ആവിശ്യം ശക്തമാവുകയാണ്. ആളെ കൊല്ലി വിമാനതാവളം അടച്ചു പൂട്ടണമെന്ന ആവിശ്യം അറിയിച്ചു പ്രധാനമന്ത്രിയ്കും വ്യോമയാന മന്ത്രിക്കും കത്ത് അയയ്ക്കുകയും അത് ജനങ്ങളോട് ആവിശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് മാത്യു ജെഫ്. കണ്ണൂരിലും കോഴിക്കോടും വിമാനത്താവളം ഉള്ള സ്‌ഥിതിക്ക് കരിപ്പൂർ വിമാനത്താവളം ആവിശ്യമില്ലന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഇയാൾ പറയുന്നു. ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം.

മനുഷ്യന്റെ ജീവൻ വെച്ചു അല്ല രാഷ്ട്രിയം കളിക്കേണ്ടത്. ഇന്നലെ കോഴിക്കോട് അപകട വാർത്ത കേട്ടപ്പോൾ തന്നെ മനസിൽ എത്തിയത് runway overshoot ആയിരിക്കും കാരണം എന്നത് ആണ്. അത് തന്നെ സംഭവിച്ചു. 10 വർഷം മുമ്പ് മംഗലാപുരത്ത് ഇതേ അപകടം ഉണ്ടായപ്പോൾ ഇത് തന്നെ ഏതു നിമിഷവും കോഴിക്കോടും സംഭവിക്കാം എന്നു അന്നേ ഇതും ആയി ബന്ധപ്പെട്ട ആളുകൾ പറഞ്ഞത് ആണ്. കൊച്ചിയിൽ നിന്നും വെറും 153 കിലോമീറ്റർ, പുതിയ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വെറും 119 കിലോമീറ്റർ, രണ്ടു ആധുനിക വിമാനത്താവളങ്ങൾ അടുത്തു തന്നെ കിടക്കുമ്പോൾ ഈ പ്രാകൃത വിമാനത്താവളം ഇന്നും പ്രവർത്തിപ്പിക്കുന്നതിൽ ഒരു ന്യായികരണവും ഇല്ല, കോണ്ഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മലപ്പുറം ജില്ലയിലെ “മുസ്ലിം എയർപോർട്ട്” എന്ന “രാഷ്ട്രീയ ബാധ്യയ” എങ്കിലും ഉണ്ട് എന്ന് പറയാം, ബിജെപി സർക്കാരിന് അത് പോലും ഇല്ല. കോഴിക്കോട് വിമാനത്താവളത്തിന്റ പ്രവർത്തനം ഇതോടെ അവസാനിപ്പിക്കുക, ഇത് സൈനിക താവളം ആക്കി മാറ്റാം, മലപ്പുറം ജില്ലയിൽ ഒരു സൈനിക താവളം എന്നത് അത്യാവശ്യം ആയി മാറുന്നു ഇന്നത്തെ സാഹചര്യത്തിൽ സൈനിക താവളം ആയി മാറ്റാൻ പറ്റുന്ന ഒന്നാണ് ഈ “മലപ്പുറം” വിമാനത്താവളം.

ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് PMO യിലേക്കും Civil Aviation Ministry ക്കും, Defense Ministry ക്കും നമ്മൾ മെയിലുകൾ അയക്കുക. രണ്ടും കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഉള്ളത് അയത് കൊണ്ടു ഇതിൽ ഒരു തീരുമാനം എടുക്കാൻ കേന്ദ്രത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല, സൈനിക താവളത്തിനു വേണ്ട സ്‌ഥലം എടുപ്പു പോലും ഇതിൽ ആവശ്യം ഇല്ല.