കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി : രാമനാട്ടുകര സ്വർണക്കടത്ത് സംഭവുമായി ബന്ധപ്പെട്ട കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അഞ്ച് മണിക്കൂറിലധീകം നീണ്ട് നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കരിപ്പൂരിൽ നടന്ന സ്വർണക്കടത്തിൽ അർജുൻ ആയങ്കിക്ക് വ്യക്തമായ പങ്കുണ്ടെന്നും പന്ത്രണ്ട് തവണ അർജുൻ സ്വർണം കടത്തിയിട്ടുള്ളതായും നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് വെളിപ്പെടുത്തിയിരുന്നു.

രാമനാട്ടുകരയിൽ സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ടതിനെ തുടർന്നാണ് സ്വർണക്കടത്ത് വിവരങ്ങൾ പുറത്ത് വന്നത്. സ്വർണക്കടത്ത് സംഘത്തിലെ ആളുകളുമായി നിരന്തരം അർജുൻ ആയങ്കി ബന്ധപെട്ടിരുന്നതായി പോലീസ് കണ്ടെത്തി തുടർന്നാണ് കസ്റ്റംസ് അർജുൻ ആയങ്കിയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവിശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

  ദേശിയ രാഷ്ട്രീയം വിടുന്നു, ഇനിയുള്ള പ്രവർത്തനം കേരളത്തിലെന്ന് എകെ ആന്റണി

സ്വർണം കടത്താനും സ്വർണം കവർച്ച ചെയ്യാനും മറ്റുമായി വാട്സാപ്പ് വഴി അർജുൻ ആയങ്കിയും സംഘവും നടത്തിയ ശബ്ദ സന്ദേശങ്ങളും പോലീസിനു ലഭിച്ചിരുന്നു. കൂടാതെ രാമനാട്ടുകര അപകടം നടന്ന ദിവസം അർജുൻ ആയങ്കി കരിപ്പൂർ വീമാനത്താവളത്തിൽ എത്തിയതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു. അതേസമയം കരിപ്പൂർ വീമാനത്താവളത്തിൽ നിന്നും സ്വർണം കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതികൾ പൊളിഞ്ഞത്.

Latest news
POPPULAR NEWS