കറുകച്ചാലിൽ ഓട്ടോറിക്ഷ തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മർദ്ദനം

കോട്ടയം : കറുകച്ചാലിൽ ഓട്ടോറിക്ഷ തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മർദ്ദനം. പ്രതിയും ഭാര്യയും ചേർന്നാണ് പോലീസ് സംഘത്തെ മർദ്ധിച്ചത്. കൃത്യനിർവഹണം തടസപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത വെള്ളറക്കുന്ന് സ്വദേശി ബിജു (50), ഭാര്യ മഞ്ജു (46) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോ തടഞ്ഞ് നിർത്തി ആക്രമിച്ചെന്നും പണമടങ്ങിയ പഴ്സ് തട്ടിയെടുത്തത്തെന്നുമുള്ള കങ്ങഴ മുണ്ടത്താനം സ്വദേശി പ്രസാദിന്റെ പരാതിയിൽ അന്വേഷണം നടത്താനെത്തിയ പോലീസ് സംഘത്തിനെയാണ് ബിജുവും ഭാര്യയും ചേർന്ന് മർദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ കറുകച്ചാൽ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇറച്ചിവെട്ട്കാരൻ അറസ്റ്റിൽ

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുണ്ടത്താനത്ത് വെച്ചാണ് ഓട്ടോഡ്രൈവറായ പ്രസാദിനെ തടഞ്ഞ് നിർത്തി ബിജു ആക്രമിച്ചത്. തുടർന്ന് പ്രസാദിന്റെ കയ്യിൽ ഉണ്ടായിരുന്ന 5000 രൂപയടങ്ങിയ പഴ്സ് ബിജു തട്ടിയെടുക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പ്രസാദ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി ഒൻപത് മണിയോടെ ബിജുവിന്റെ വീട്ടിലെത്തിയ പോലീസ് സംഘത്തെ ബിജുവും മഞ്ജുവും ചേർന്ന് മർദ്ധിക്കുകയായിരുന്നു. ബിജുവിനെ പിടികൂടിയ പോലീസ് സംഘത്തെ പട്ടിക കഷ്ണവുമായി വന്ന മഞ്ജു ക്രൂരമായി മർദ്ധിക്കുകയായിരുന്നു.

Latest news
POPPULAR NEWS