1921 ൽ നടന്ന ഹിന്ദു കൂട്ടക്കൊലയെ മഹത്വൽക്കരിക്കാനുള്ള ശ്രമമാണ് ആഷിഖ് അബുവും പ്രിത്വിരാജും നടത്തുന്നതെന്നുള്ള ആരോപണങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നു വരുന്നുണ്ട്. സിനിമ ഷൂട്ടിംഗ് നടത്തരുതെന്നും മാപ്പിള ലഹളയിൽ ഹിന്ദു സമൂഹം അനുഭവിച്ച കൊടും ക്രൂരതകൾ വിവരിച്ചു കൊണ്ട് കുമാരനാശാൻ എഴുതിയ ദുരവസ്ഥ എന്ന് ഖണ്ഡകാവ്യം വായിച്ചിട്ട് വേണം ഷൂട്ടിങ്ങിനു പോകാനെന്നും വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ പ്രിത്വിരാജ് വാരിയം കുന്നൻ എന്ന സിനിമയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി നായകവേഷമിടാനുള്ള തീരുമാനത്തെ വിമർശിച്ചുകൊണ്ട് സംവിധായകൻ ജോൺ ഡിറ്റോ. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി രംഗത്തെത്തിയത്. ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം….
കലികാല വാര്യംകുന്നനെ ആരും പേടിക്കേണ്ട. മേക്കപ്പിട്ട് ഒറിജിനൽ വാളുമായി ഇനി ചാടിയിറങ്ങിയാലും ദശമൂലം രാമുവേ ആകൂ. 1921 ലെ ഇരകളുടെ പിൻമുറക്കാർ മുണ്ടുമടക്കിക്കുത്തി ഇന്നൊന്നു തിരിഞ്ഞു നിന്നാൽ.. കണ്ടറിയണം കോശി, നിനക്കെന്തു സംഭവിക്കുമെന്ന്…