കല്യാണം കഴിഞ്ഞു രണ്ടാം ദിവസം 4 ലക്ഷം രൂപയുടെ സ്വർണം കൊണ്ട് നവ വധു മുങ്ങി ; കാമുകനൊപ്പം കറങ്ങി നടക്കുന്നതിനിടെ യുവതി പോലീസ് പിടിയിൽ

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം 4 ലക്ഷം രൂപയുടെ സ്വർണവുമായി കടന്ന നവ വധു അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബാദ്ധ്വാൻ ജില്ലയിലെ ചോട്ടാ പരയിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. ലോക്ക് ഡൗണായതിനാൽ അധികം ആളുകൾ ഇല്ലാതെയാണ് കല്യാണം നടന്നത്.

പക്ഷേ കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം വരന്റെ വീട്ടിൽ നിന്നും രണ്ടാം ദിവസം മുങ്ങിയ നവ വധുവിനെ പിന്നീട് പോലീസ് സഹായത്തോടെ കാമുകൻ ഒപ്പം ബൈക്കിൽ ജില്ലാ അതിർത്തി കടക്കാൻ ശ്രമിക്കുമ്പോൾ പിടിയിലാവുകയായിരുന്നു. ഹോട് സ്പോട് പ്രദേശമായതിനാൽ കനത്ത പോലീസ് സുരക്ഷ ഉള്ളതിനാലാണ് നവ വധു പിടിയിലായത്.

ചോട്ടാ പര സ്വദേശിയായ മഹേഷും ആസംഗഡ് സ്വദേശിയായ റിയയും നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. വീട്ടുകാരെ ഉറക്ക മരുന്ന് കൊടുത്ത് മയക്കിയ ശേഷമാണ് റിയ കാമുകൻ ഒപ്പം സ്വർണം കൊണ്ട് കടന്ന് കളഞ്ഞത്. പോലീസിന്റെ കൈയിൽ ലഭിച്ച സ്വർണം തിരികെ കിട്ടിയതോടെ എത്രയും പെട്ടന്ന് ബന്ധം നിയമപരമായി ഒഴിയണം എന്ന് വരന്റെ കൂട്ടരും നിബന്ധന വെച്ചു.