കല്യാണം നടക്കുന്നില്ല; ജ്യോത്സ്യനെ കാണാൻ ഇറങ്ങിയ യുവാവിനെ പോലീസ് പിടിച്ചു പിന്നീട് സംഭവിച്ചത് ഇങ്ങനെ

തിരുവനന്തപുരം; കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക്‌ ഡൗൺ പ്രഖ്യാപിചിരിക്കുകയാണ്. ഈ സമയത്തു തന്റെ കല്യാണം നടക്കുന്നില്ലെന്നും കാരണമെന്തെന്ന് അറിയാനായി ജ്യോത്സ്യനെ കാണാൻ പോയ യുവാവിന് ഒടുവിൽ പോലീസിന്റെ വക കണ്ടകശനി. നിലവിലെ സാഹചര്യത്തിൽ ജനങ്ങളോട് വീട്ടിലിരിക്കാൻ അഭ്യര്ഥിച്ചിട്ടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിക്കാതെയാണ് ഓരോരുത്തർ ഇത്തരത്തിലുള്ള ഓരോ കാരണങ്ങൾ പറഞ്ഞു കൊണ്ട് പുറത്തിറങ്ങുന്നത്.

ജ്യോത്സ്യനെ കാണാൻ പോവാണെന്നു പറഞ്ഞ യുവാവിനോട് പോലീസ് പറഞ്ഞ മറുപടി തനിക്ക് അറിയാവുന്ന ഒരു ജ്യോൽസ്യൻ ഉണ്ടെന്നും കൂടെ വന്നാൽ കാണാമെന്നും പറഞ്ഞുകൊണ്ട് യുവാവിനെ കൂട്ടികൊണ്ട് പോയത് 50 മീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക്. എന്നിട്ടും താൻ പോലീസ് കസ്റ്റഡിയിലാണെന്നു യുവാവിന് മനസിലായില്ല. ഒടുവിൽ ഇയാളിൽ നിന്നും പിഴ ഈടാക്കിയ ശേഷം പോലീസ് വിട്ടയച്ചു. റൂറൽ എസ്.പി ബി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കാട്ടാക്കട മേഖലയിൽ പരിശോധന നടത്തുന്നത്.