കല്യാണം നടന്ന ദിവസം രാത്രിതന്നെ മനസിലായി സ്വപ്ങ്ങളെല്ലാം വെറുതെയായെന്ന് തുറന്ന് പറഞ്ഞു ശ്വേതാ മേനോൻ

മലയാള സിനിമയിൽ വേഷ പകർച്ച കൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് ശ്വേതാ മേനോൻ. സിനിമയിൽ മാത്രമല്ല അവതരണ രംഗത്തും ശ്വേതാ തിളങ്ങിയിട്ടുണ്ട്. മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന ഷോയിൽ കൂടിയാണ് അവതരണ രംഗത്ത് വന്നത്. 1991 ൽ ഇറങ്ങിയ അനശ്വരം എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച ശ്വേതാ മോഡലിംഗ് രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. ഗ-ർഭ നിരോധന ഉറകളുടെ പരസ്യത്തിൽ അഭിനയിച്ച ശ്വേതാ പിന്നീട് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു മാറുകയായിരുന്നു. ആദ്യ വിവാഹം ഒഴിഞ്ഞതിന് ശേഷം ശ്വേതാ ഒരു വിവാഹം കൂടി കഴിച്ചിരുന്നു.

ആദ്യ വിവാഹത്തെ പറ്റി ഇപ്പോൾ ശ്വേതാ മനസ്സ് തുറക്കുകയാണ്. ബോബി ഭോസ്‌ലെയാണ് ശ്വേതയുടെ ആദ്യ ഭർത്താവ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയം വിവാഹത്തിൽ എത്തിയ ശേഷം പിന്നീട് അങ്ങോട്ട് പരാജയമായിരുന്നു. ഗ്വാളിയോര്‍ സിന്ധ്യ കുടുംബത്തിലെ ആളാണ് ബോബി. ആചാരങ്ങളിൽ പാലിക്കുന്നതിൽ കർശനക്കാരനായിരുന്നു ബോബിയെന്നും. മുഖം ദുപ്പട്ട വെച്ച് മറയ്ക്കാതെ ബന്ധുക്കാരുടെ അടുത്ത് പോകാൻ പോലും സമ്മതിക്കില്ലായിരുന്നു എപ്പോളും മാതാപിതാക്കളുടെയും വീട്ടിൽ വരുന്നവരുടെയും കാല് തൊട്ട് തൊഴണം തുടങ്ങിയ കാര്യങ്ങൾക്ക് നിർബന്ധിക്കുമായിരുന്നു എന്നും ശ്വേതാ പറയുന്നു.

ആ വീട്ടിൽ തുടരാൻ മാനസികമായി ബുദ്ധിമുട്ടായി ഉണ്ടായെന്നും, ആ വീട്ടിൽ ബോബിയുടെ മാതാപിതാക്കൾക്ക് മാത്രമായിരുന്നു നിയന്ത്രണമെന്നും ഭർത്താവ് എന്ന നിലയിൽ ബോബിക്ക് ഒരു നിയന്ത്രണവും ഇല്ലായിരുന്നു എന്നും താരം പറയുന്നു. ബോബിയുടെ വീട്ടുകാർ തന്റെ സ്വത്ത്‌ മാത്രമാണ് ആഗ്രഹിച്ചതെന്നും ബോളിവുഡിൽ നിന്ന് അടക്കം ഓഫർ വന്നിട്ടും അതിന് തന്നെ വിട്ടില്ലെന്നും മറിച്ചു അതിന്റെ പേരിൽ ഉപദ്രവങ്ങൾ തുടർന്നെന്നും ശ്വേത പറയുന്നു. മാനസികമായി സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് ബന്ധം പിരിയുകയിരുന്നു ശ്വേതാ കൂട്ടിച്ചേർത്തു.