തിരുവനന്തപുരം: തമിഴ്നാട് അതിർത്തിയായ കളിയിക്കാവിള ചെക്ക് പോസ്റ്റിൽ തമിഴ്നാട് എ എസ് ഐ വിൽസണെ വെടിവെച്ച് കൊന്ന കേസിലെ പ്രധാനപ്രതി അറസ്റ്റിലായി. ഷെയ്ഖ് ദാവൂദിനെയാണ് പോലീസ് പിടികൂടിയത്.
കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിൽസനെ പ്രതികൾ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ തമ്പാനൂരെത്തുകയും അവിടെ നിന്ന് എറണാകുളത്തേക്ക് കടക്കുകയുമായിരുന്നു. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ഷമീം, തൗഫീഖ് എന്നിവരെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും നേരെത്തെ തമിഴ്നാട് ക്യു ബ്രാഞ്ച് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്യുകയും തെളിവെടിപ്പ് നടത്തുകയും ചെയ്തു. മുഖ്യപ്രതിയായ ഷെയ്ഖ് ദാവൂദിനെ തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നാണ് പിടികൂടിയത്.