തിരുവനന്തപുരം: കളിയിക്കാവിളയിൽ എ.എസ്.ഐ വിൽസനെ വെടിവെച്ചു കൊന്ന കേസ് എൻഐഎ ഏറ്റെടുത്തു. പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇതിനെ തുടർന്ന് തമിഴ്നാട് സർക്കാരാണ് കേസ് എൻ.ഐ.എയ്ക്ക് വിട്ടുകൊടുക്കാനുള്ള ആവശ്യമുന്നയിച്ചത്.
കൊലപാതക കേസിലെ പ്രതികളായ മുഹമ്മദ് ഷമീം, തൗഫീഖ് എന്നിവരെ പോലീസ് നേരെത്തെ പിടികൂടിയിരുന്നു. ഷെയ്ഖ് ദാവൂദിനെ തമിഴ്നാട്ടിലെ രാമനാഥപുരത്തു നിന്നും ഇന്നെലെ പോലീസ് പിടികൂടുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച കത്തിയും തോക്കും പോലീസ് കണ്ടെടുത്തിരുന്നു. ആദ്യത്തെ രണ്ട് പ്രതികളെ പോലീസ് ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പിടികൂടിയത്.