Saturday, December 2, 2023
-Advertisements-
KERALA NEWSകളിയിക്കാവിള കൊലപാതകം: പ്രതികളുടെ ബാഗില്നിന്നും തീവ്രവാദബന്ധം തെളിയിക്കുന്ന കുറിപ്പുകൾ കണ്ടെത്തി: ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് കത്തിയും...

കളിയിക്കാവിള കൊലപാതകം: പ്രതികളുടെ ബാഗില്നിന്നും തീവ്രവാദബന്ധം തെളിയിക്കുന്ന കുറിപ്പുകൾ കണ്ടെത്തി: ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് കത്തിയും കണ്ടെത്തി

chanakya news
-Advertisements-

തിരുവനന്തപുരം: കളിയിക്കാവിള ചെക്‌പോസ്റ്റിൽ തമിഴ്നാട് എ എസ് ഐ വിൽസനെ വെടിവെച്ചു കൊന്ന പ്രതികൾക്ക് തീവ്രവാദബന്ധം ഉണ്ടെന്നതിനുള്ള കൂടുതൽ തെളിവുകൾ പ്രതികളുടെ ബാഗിൽ നിന്നും കിട്ടിയ കുറിപ്പിൽ നിന്നും കണ്ടെത്തി. പ്രതികളായ അബ്‌ദുൾ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗിൽ നിന്നുമാണ് കുറിപ്പുകൾ കണ്ടെത്തിയത്. കൂടാതെ എ എസ് ഐയെ കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.

-Advertisements-

പ്രതികളെ നെയ്യാറ്റിൻകരയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയപ്പോളാണ് ബാഗിൽ നിന്നും കുറിപ്പു കിട്ടിയത്. കൊലയ്ക്ക് ശേഷം പ്രതികൾ ബാഗ് നെയ്യാറ്റിൻകരയിലുള്ള ജാഫറിന്റെ കൈയിൽ സൂക്ഷിക്കാൻ കൊടുത്ത ശേഷമായിരുന്നു പോയത്. പോലീസ് അന്വേഷണത്തിലാണ് പ്രതികൾ ഇത് സംബന്ധിച്ച കാര്യം പറഞ്ഞു ബാഗ് എടുത്തത്. കുറിപ്പിൽ തമിഴിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ടായിരുന്നു. ജാഫറിനെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് ഇത് സംബന്ധിച്ചു ചോദ്യം ചെയ്തു.

കുത്താനുപയോഗിച്ച കത്തി തമ്പാനൂർ ബസ് സ്റ്റാൻഡിനു സമീപത്തു നിന്നാണ് കണ്ടെടുത്തത്. കത്തി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ബസ്റ്റാന്റിന്റെ ഒഴിഞ്ഞ കോണിൽ കളഞ്ഞ നിലയിലായിരുന്നു. കത്തിയിൽ രക്തക്കറ കണ്ടെത്തുകയും ചെയ്തു. പ്രതിയായ അബ്‌ദുൾ ഷമീമാണ് കത്തി പോലീസിന് കാട്ടി കൊടുത്തത്. ശേഷം ഇരുവരും എറണാകുളത്തേക്ക് ബസിൽ പോകുകയും വെടിവെക്കാൻ ഉപയോഗിച്ച തോക്ക് ഒരു അഴുക്ക് ചാലിൽ കളയുകയുമായിരുന്നു. പ്രതികളിൽ നിന്നും പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

-Advertisements-