കളിയ്ക്കാവിളയിൽ എഎസ്ഐയെ കൊ-ലപ്പെടുത്തിയ സംഭവത്തിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ഡൽഹി: കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി ആറുപേർക്കെതിരെ കുറ്റപത്രം ഫയൽ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വൈ തൗഫീഖ്, അബ്ദുൽ ഷമീം, ഖാജാ മൊഹിദ്ദീൻ, പാഷ, ഇജാസ് പാഷ, ജാഫർ അലി തുടങ്ങിയവർക്കെതിരെ ആണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ കാജാ മൊഹിദ്ദീൻ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിലെ അംഗം കൂടിയാണ്.

2020 ജനുവരി എട്ടിന് തമിഴ്നാടിന്റെയും കേരളത്തിന്റെ അതിർത്തിപ്രദേശമായ കളിയിക്കാവിള മാർക്കറ്റ് റോഡിൽ വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ വിൽസണെ തൗഫീക്കും ഷമീമും ചേർന്ന് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സംഭവത്തിൽ മറ്റ് നാല് പ്രതികൾ കൂടി ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.

  പേരാവൂരിൽ യുവതിയെ വീട്ട് മുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Latest news
POPPULAR NEWS