കള്ള് കുടിയന്മാർക്കെ അത് പൊക്കാൻ സാധിക്കു പക്ഷെ കള്ളുകുടിയമ്മാരെ പൊക്കാൻ ആരും ഉണ്ടാവില്ല ; ജെന്നിഫർ ആന്റണി പറയുന്നു

കോവിഡ് മഹാമാരി കൂടുതൽ പടരാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ കാര്യക്ഷമമായി നടത്തുകയാണ്. പക്ഷെ ലോക്ക് ഡൗൺ കാരണം സർക്കാർ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. സർക്കാരിനെ രക്ഷിക്കാൻ കള്ളു കുടിയന്മാർക്ക് മാത്രമേ സാധിക്കുള്ളുവെന്ന് നടി ജെന്നിഫർ ആന്റണി പറയുന്നു.

എന്നാൽ കള്ളുകുടിയന്മാർ വഴിയിൽ വീണാൽ അവരെ പൊക്കിയെടുക്കാൻ ആരുമില്ലെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക നില താഴെ പോയാൽ അതിനെ പൊക്കിയെടുക്കാൻ കള്ളുകുടിയന്മാർ ഉണ്ടെന്നുമാണ് നടിയും മോഡലുമായ ജെന്നിഫർ ആന്റ്ണി പറയുന്നത്. ടിക്ക് ടോക്കിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.

  അമ്മയുടെ മാപ്പിന് പിന്നാലെ മകന്റെ മാപ്പും; സീമ വിനീതിനോട് മാപ്പിരന്ന് മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ

മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് ജെന്നിഫർ ആന്റണി. നീന, പത്തേമാരി, കസബ, ഭാസക്കർ ദ റാസ്‌ക്കൽ, പുതിയ നിയമം, ഫുക്രി, അങ്കിള്‍, അൽ മല്ലു തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 10.30 എ എം, ലോക്കല്‍ കോള്‍ എന്ന ചിത്രത്തിലൂടെയാണ് ജെന്നിഫർ സിനിമയിലെത്തുന്നത്.

Latest news
POPPULAR NEWS