കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ വിഷയമാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ മാല പാർവതിയുടെ മകൻ മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീതിന് അയച്ച അശ്ലീല മെസ്സേജുകളുടെ സ്ക്രീൻ ഷൂട്ട് പുറത്ത് വന്നത്. സീമ തന്നെയാണ് ഇ കാര്യങ്ങൾ പുറത്തുവിട്ടത്. ട്രാൻസ് വുമണായ തനിക്ക് അയച്ച മെസ്സേജുകൾ മാല പാർവതി കാണുന്നില്ലേ എന്ന് ചോദിച്ചാണ് പോസ്റ്റ് പങ്ക് വെച്ചിരുന്നത്.
സീമയുടെ പോസ്റ്റിന് പിന്നാലെ മാല പാർവതി മകന്റെ പേരിൽ മാപ്പ് ചോദിച്ചു രംഗത്ത് വന്നിരുന്നു തുടർന്ന് നിയമപരമായി മുന്നോട്ട് നീങ്ങാനും ആവിശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഇ വിഷയം ചർച്ചയായത്തിന് പിന്നാലെ നിരവധി സ്ത്രീകളും തങ്ങൾക്കും മാല പാർവതിയുടെ മകൻ മെസ്സജ് അയച്ച തെളിവുകളുമായി രംഗത്ത് വന്നിരുന്നു. സിനിമ മേഖലയിൽ അടക്കം എല്ലാ കാര്യങ്ങളിലും ആളുകളെ വിമർശിക്കുന്ന പാർവതി മകന്റെ കാര്യം കാണുന്നില്ലേ എന്നാണ് പലരും ചോദിച്ചത്.
വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയത്തിന് പിന്നാലെ പ്രതികാര ദാഹിയായ യക്ഷി എന്ന തലക്കെട്ടോടെ സീമ പങ്കുവെച്ച ഫോട്ടോകളും എഴുതുമാണ് ഇപ്പോൾ വൈറലാകുന്നത്. പലതരം ഫോട്ടോഷൂട്ടുകളും നേരത്തെയും സീമ വിനീത് ചെയ്തിട്ടുണ്ടെങ്കിലും കുറച്ചൂടെ ഗ്ലാമറസ് ആയാണ് ഈ ഫോട്ടോഷൂട്ടിൽ സീമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്കിൽ ഫോട്ടോ പങ്ക് വച്ചതിനൊപ്പം കയറിപ്പും സീമ പങ്കു വച്ചിട്ടുണ്ട്. സീമയുടെ കുറിപ്പ് ഇങ്ങനെ.
അവളുടെ പ്രണയം സാധാരണമല്ല തീവ്രമാണ്..!
അവർ അതിസുന്ദരികളും നിലാവുള്ള രാത്രികളെ ഇഷ്ടപ്പെടുന്നവരും പാലപ്പൂവിന്റെ ഗന്ധമുള്ളവരുമായിരിക്കും.. ക്ഷുദ്രജീവികൾ പോലും അവളോട് ഇണങ്ങും, യക്ഷികൾ ദുഷ്ടകളല്ല.. അവൾക്ക് നേരിടേണ്ടി വന്ന നഷ്ടപ്രണയവും ചതിയും അവളെ പ്രതികാരദാഹികളാക്കുന്നുവെന്നു മാത്രം.ഫോട്ടോ എടുത്തത് വേദ എന്നും സീമ പറയുന്നുണ്ട്.