കഴുമരത്തിൽ തൂങ്ങിയാടുന്ന ആ നാലു ശവശരീരങ്ങൾ നിന്റെ അമ്മയെപ്പോലെ ഓരോ ഭാരതീയനെയും ആഹ്ലാദിപ്പിക്കുന്നു… ഇനി നീയുറങ്ങുക കുഞ്ഞേ.. ആത്മശാന്തി നേരുന്നു; കൃഷ്‌ണേന്ദു ആർ നായർ എഴുതുന്നു

നിർഭയയെന്ന പെൺകുട്ടിയെ അതിക്രൂരമായി 2012 ഡിസംബറിൽ ഓടികൊണ്ടിരുന്ന ബസിൽ വെച്ച് പീഡിപ്പിച്ച പ്രതികളെ ഇന്ന് പുലർച്ചെ തൂക്കിലേറ്റി. വർഷങ്ങൾ നീണ്ടു നിന്ന കാത്തിരിപ്പിനൊടുവിൽ നിർഭയയ്ക്ക് നീതി ലഭിച്ചു. ഒരമ്മയുടെ കണ്ണിൽ നിന്നുതിർന്ന കണ്ണീർത്തുള്ളികൾ അത്രേമേൽ ഇന്ത്യയെ നോവിച്ചിരുന്നു. ഇനിയൊരു നിർഭയ ഉണ്ടാകാതിരിക്കട്ടെ… കൃഷ്‌ണേന്ദു ആർ നായർ എഴുതുന്നു.

ഒടുവിൽ ആ പൊൻ പുലരി പുലർന്നിരിക്കുന്നു. രാജ്യം മഹാമാരിയോടുള്ള പോരാട്ടത്തിലാണെങ്കിലും അത്യാഹ്ളാദം കൊണ്ടു തുള്ളിച്ചാടണമെന്നു തോന്നിപ്പോകുന്നു. തോന്നുകമാത്രമല്ല സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു കയ്യടിക്കുക തന്നെ ചെയ്തു. അവസാന നിമിഷം വരെയും നാം ഓരോരുത്തരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയെങ്കിലും ഒടുവിലാ നീതിദേവത കനിഞ്ഞിരിക്കുന്നു.

പ്രിയപ്പെട്ട നിർഭയ… ഒടുവിൽ കോടിക്കണക്കിനു ഭാരതീയരുടെ ഹൃദയത്തിൽ മഞ്ഞു വീഴ്ത്തിക്കൊണ്ടു നിന്നിൽ നീതി ദേവത പ്രസാദിച്ചിരിക്കുന്നു. ആ പൊൻ പുലരിയിതാ പൊട്ടി വിടർന്നിരിക്കുന്നു. രാജ്യം പ്രതിസന്ധിയിലാണെങ്കിലും ഓരോഹൃദയവും ഇന്ന് നിറഞ്ഞ സന്തോഷത്തിലാണ്… നീണ്ട ഏഴുവർഷങ്ങൾക്ക് ശേഷം ഭാരതമാതാവിന്റെ നെഞ്ചിലെ അഗ്നിക്കു ശമനം വന്നിരിക്കുന്നു.

നിനക്കറിയുമോ നിർഭയാ.. അവസാന നിമിഷം വരെയും നാലു പേരും ജീവന് വേണ്ടി നെട്ടോട്ടമോടി സാധ്യമായ അവസാന സാധ്യതയും തള്ളിക്കളഞ്ഞു നീതിപീഠം ഒരേ മനസ്സോടെ നിന്റെ മാതാവിനൊപ്പം നിന്നു…
ജീവനും കയ്യിൽ പിടിച്ചു ഉരുകി ഉരുകി അവസാനശ്രമവും തേടി നാലു പേരും പരക്കം പായുമ്പോൾ മനസ്സു കൊണ്ടെങ്കിലും നിന്നോട് മാപ്പപേക്ഷിച്ചു കാണും. വേണ്ടായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടാകും. അതുതന്നെയാണ് ദൈവം നിനക്കു വേണ്ടി ചെയ്ത പ്രതികാരം. നിർഭയാ, വിടരും മുൻപേ കൊഴിഞ്ഞു പോയ പൂമൊട്ടേ…
ഇന്ന് രാത്രിയിലാവും നീണ്ട എഴുവര്ഷങ്ങൾക്കു ശേഷം നിന്നെ പ്രസവിച്ച ഗര്ഭപാത്രവും പേറി നിന്റെ മാതാവ് ആത്മസംതൃപ്തിയോടെ ഒന്നുറങ്ങുന്നത്. നിന്റെ മാതാവ് മാത്രമല്ല പെണ്മക്കളുള്ള എല്ലാ അമ്മമാരും ഇന്ന് ആത്മസംതൃപ്തിയോടെ നിദ്രയെ പുൽകും..

Also Read  7.62mm വെടിയുണ്ടയുടെ ഏതൊക്കെ തോക്കിൽ നിറക്കാം എന്ന് അറിയാൻ പബ്‌ജി കളിക്കുന്ന മൂന്നാം ക്‌ളാസുകാരൻ ചെക്കനോട് ചോദിച്ചാൽ മതി: ഭാസ്കർ ടി ദാസ് എഴുതുന്നു

ഒരമ്മയുടെ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർത്തുള്ളികൾ ഇന്ത്യയെ അത്രമേൽ നോവിച്ചിരുന്നു…
ഇനിയൊരു നിർഭയയുണ്ടാകാതിരിക്കാൻ, നിന്നെ പോലെ ആയിരം നിർഭയമാർക്കു നീതി കിട്ടാൻ ഭാരതം ഒരേ മനസ്സോടെ നിന്റെ കൂടെയുണ്ടായിരുന്നു..

ഇനി നീയുറങ്ങുക.. നിനക്കു നിഷേധിക്കപ്പെട്ട ഈ മനോഹര ഭൂമി നിന്റെ ഘാതകർക്കും നിഷേധിക്കപ്പെട്ടിരിക്കുന്നു.. കഴുമരത്തിൽ തൂങ്ങിയാടുന്ന ആ നാലു ശവശരീരങ്ങൾ നിന്റെ അമ്മയെപ്പോലെ ഓരോ ഭാരതീയനെയും ആഹ്ലാദിപ്പിക്കുന്നു… ഇനി നീയുറങ്ങുക കുഞ്ഞേ.. ആത്മശാന്തി നേരുന്നു…