കശ്മീരിലെ ഷോപിയാനിൽ 9 ഭീ-കരരെ വ-ധിച്ചു ശക്തമായ തിരിച്ചടി നൽകികൊണ്ട് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സൈനികരും ഭീ-കരരും തമ്മിൽ നടന്നഏറ്റുമുട്ടലിൽ സൈന്യം ഒൻപതു ഭീകരരെ വ-ധിച്ചു. ഹിസ്ബുൽ മുജാഹുദീൻ ഭീകര സംഘടനയിൽ പെട്ടവരെയാണ് സൈന്യം വധിച്ചത്. രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് ഭീകരർ തുടർച്ചയായി ആ-ക്രമണം നടത്തിയിരുന്നു. തുടർന്ന് യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. പോലീസും സി ആർ പി എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ സൈന്യം വ-ധിച്ചത്. ഇവരുടെ പക്കൽ നിന്നും വൻ സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു. കൊറോണ ലോക്ക് ഡൗൺ സമയത്ത് മാത്രം സൈന്യം 85 തീ-വ്രവാദികളെയാണ് വ-ധിച്ചത്.