കശ്മീരിൽ ഭീകരാറുമായുള്ള ഏറ്റുമുട്ടലിൽ കേണലും മേജറുമടക്കം അഞ്ചു സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ കേണലും മേജറുമടക്കം അഞ്ചു സൈനികർക്ക് വീരമൃതു. കശ്മീരിലെ ഹിന്ദ്വാരയിൽ 12 മണിക്കൂർ നീളുന്ന ഏറ്റുമുള്ളലിലാണ് സൈനികർ കൊല്ലപ്പെട്ടത്. 21 രാഷ്ട്രീയ റൈഫിൾസ് കമന്റിങ്‌ ഓഫിസർ കേണൽ അശുതോഷ് ശർമ്മ, മേജർ അനുജ്, കൂടാതെ രണ്ട് സൈനികരും ഒരു പോലീസ് സബ് ഇൻസ്‌പെക്ടറുമാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയോടെ താഴ്‌വരയിലുള്ള ഒരു വീട്ടിൽ ഭീകരർ കയറുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തെന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം അവിടെഎത്തിയത്. സൈന്യത്തിന്റെ 12 മണിക്കൂർ നീളുന്ന ഓപ്പറേറ്റിനൊടുവിൽ രണ്ട് ഭീകരരെയും വധിച്ചിരുന്നു. കേണൽ അശുതോഷ് ശർമ്മയുടെ നേതൃത്വത്തിലായിരുന്നു സൈനിക ഓപ്പറേഷൻ നടന്നത്.