കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണക്കടത്ത് പിടിച്ചശേഷം തന്നെ മാധ്യമപ്രവർത്തകൻ വിളിച്ചതായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടപ്പോൾ തിരുവനന്തപുരത്തെ ഒരു ദൃശ്യ മാധ്യമ പ്രവർത്തകൻ തന്നെ ഫോണിൽ വിളിച്ചതായി സ്വപ്ന സുരേഷിന്റെ മൊഴി. എന്നാൽ പിടിക്കപ്പെട്ട നയതന്ത്ര ബാഗേജ് വ്യക്തിപരമായ ബാഗേജ് ആണെന്ന് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ മൊഴി നൽകിയാൽ മതിയെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞതായും സ്വപ്ന മൊഴി നൽകി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്ത് ജൂലൈ അഞ്ചിന് ഉച്ചകഴിഞ്ഞാണ് ഫോൺ വിളിച്ചതെന്നും ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനു വേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥർ ആലോചന ഇടുന്നുണ്ടെന്നുമാണ് മാധ്യമ റിപ്പോർട്ട്.

  ഭാര്യ ഗർഭിണിയായത് ഭർത്താവ് അറിഞ്ഞില്ല ? കാമുകനൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി, പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവതികളെ കാണാതായി ; ചാത്തന്നൂർ സംഭവത്തിൽ ദുരൂഹതയേറുന്നു

യുഎഇ കോൺസുലേറ്റ് വഴി ബിജെപിക്ക് നല്ല ബന്ധമുണ്ടാക്കാൻ സഹായിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയതായും പറയുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തന്റെ ഫോണിൽ വിളിച്ചിരുന്നതായി നേരത്തെ സംഘപരിവാർ അനുകൂല ചാനലിലെ ചീഫ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു

Latest news
POPPULAR NEWS