കാക്കനാട് വ്യവസായിയെ കെണിയിൽപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

എറണാകുളം : കാക്കനാട് വ്യവസായിയെ കെണിയിൽപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലച്ചുവട് എംഐആർ ഫ്ലാറ്റിൽ താമസിക്കുന്ന ഷിജിമോൾ (34) ആണ് അറസ്റ്റിലായത്. വരാപ്പുഴ പെൺവാണിഭ കേസിലെ പ്രതിയാണ് അറസ്റ്റിലായ ഷിജിമോൾ എന്ന് പോലീസ് പറയുന്നു.

മലപ്പുറം സ്വദേശിയായ വ്യവസായി സുഹൃത്ത് വഴിയാണ് ഷിജിമോളെ പരിചയപ്പെടുന്നത്. തുടർന്ന് 2021 സെപ്റ്റംബറിൽ ഷിജിമോളെ കാണാൻ പാലച്ചുവടിലുള്ള ഷിജിമോളുടെ ഫ്ലാറ്റിൽ എത്തിയ വ്യവസായിക്ക് ശീതള പാനിയത്തിൽ ലഹരിമരുന്ന് ചേർത്ത് മയക്കി കിടത്തിയ ശേഷം നഗ്ന്ന ദൃശ്യങ്ങൾ പകർത്തി കെണിയിൽപെടുത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയിൽ നിന്ന് 38 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

  ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

സംഭവം നടന്നതിന് ശേഷം നിരവധി തവണകളായി ഷിജിമോൾ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. വീണ്ടും പണം ആവിശ്യപെട്ടതോടെയാണ് വ്യവസായി പോലീസിൽ പരാതി നൽകിയത്. ആറു വർഷം മുൻപ് എറണാകുളത്തുള്ള സുഹൃത്താണ് ഷിജിമോളെ പരിചയപ്പെടുത്തിയതെന്നും. പരിചയപെട്ടതിന് ശേഷം ഷിജിമോൾ ഇടയ്ക്ക് ഇടയ്ക്ക് ഫോണിൽ വിളിക്കാറുണ്ടായിരുന്നതായും വ്യവസായിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും. ഫ്ലാറ്റിൽ നിന്ന് മടങ്ങിയതിന് ശേഷമാണ് നഗ്ന്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണി തുടങ്ങിയതെന്നും വ്യവസായി പറയുന്നു.

Latest news
POPPULAR NEWS