കാക്കേ കാക്കേ കൂടെവിടെ ; കാക്ക പോലും അന്തംവിട്ട ഈ പാട്ട് പാടുന്നത് നിസാരക്കാരിയല്ല

ലോകത്തിന്റെ ഏതറ്റത്ത് പോയാലും ഒരു മലയാളിയെ എങ്കിലും കാണാൻ സാധിക്കുമെന്ന ഡയലോഗ് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും എന്നാൽ മലയാളം സംസാരിക്കുന്ന വിദേശികൾ വളരെ ചുരുക്കമാരിക്കും. അവർ പറയുന്നത് മലയാളം സംസാരിക്കാൻ മറ്റ് ഭാഷകളെ താരതമ്യപ്പെടുത്തുമ്പോൾ കഷ്ടപ്പാടാണ് എന്നാണ്.

എന്നാൽ മലയാളം സംസാരിക്കുക മാത്രമല്ല മലയാളികൾ പാടി വളർന്ന കാക്കേ കാക്കേ കൂട് എവിടെ എന്ന നഴ്സറി സോങ് പാടുന്ന ഒരു വിദേശി പെണ്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളികളുടെ സ്വന്തം പാട് പാടുന്നത് മൂന്ന് വയസ്സുകാരി അമേരിക്കൻ സ്വദേശി റയാൻ ആണ് താരം.

പാടാൻ മാത്രമല്ല മലയാളത്തിൽ ഒന്ന് മുതൽ പത്ത് വരെ എണ്ണാനും അറിയാവുന്ന ഇ കുഞ്ഞ് തിരുവനതപുരം സ്വദേശി പ്രവീൺ നായരുടെയും അമേരിക്കൻ യുവതി കെല്ലിയുടെയും പൊന്ന് ഓമനയാണ്. അച്ഛൻ പ്രവീണാണ് റയാന്റെ മലയാളം മാഷ് . അമേരിക്കയിൽ ലോക്ക് ഡൌൺ സമയത്ത് വീട്ടിൽ തന്നെ ഇരുന്ന് കുടുംബവുമായി ചെലവിടുന്ന പ്രവീൺ 2014 ൽ കെല്ലിയെ വിവാഹം കഴിക്കുകയായിരുന്നു. സൗദിയിലെ ജോലി സ്ഥലത്ത് വെച്ചായിരുന്നു ഇരുവരും കണ്ട് മുട്ടുന്നത്. വീഡിയോ കാണാം.

Latest news
POPPULAR NEWS