പേനക്കാക്ക, കാവതി കാക്ക, എന്നൊക്കെ വിളിപ്പേരുള്ള കഴുത്തും നെഞ്ചും ചാരനിറത്തിലുള്ള വീട്ടു കാക്ക ആണ് നമ്മുടെ നാട്ടിലെ പ്രധാന കാക്കയിനം . അവയേക്കാൾ അൽപ്പം വലിപ്പക്കൂടുതലുള്ള മൊത്തം കടും കറുപ്പ് നിറമുള്ള ബലിക്കാക്ക ആണ് രണ്ടാമത്തെ ഇനം. കാക്ക ഒരു സസ്യ ബുക്കും അല്ല മാംസ ബുക്കും അല്ല കിട്ടിയ എന്തും തിന്നും , അഴുകിയ ശവം മുതൽ പുൽച്ചാടി, മണ്ണിര, എലി, തവള, ഒച്ച് , മറ്റ് പക്ഷികളുടെ മുട്ട മനുഷ്യ വിസർജ്യം വരെ.
ധാന്യങ്ങളും പഴങ്ങളും വിടില്ല. കർഷകരുടെ പ്രധാന വില്ലനാണ് കാക്ക മറ്റുള്ളവന്റെ കൃഷിയിടത്തിലാണ് കാക്കയുടെ കണ്ണ് സധാ സമയവും നമ്മുടെ കണ്ണ് തെറ്റിയാൽ കൊത്തിക്കൊണ്ട് പോകും.അതിനാൽ കൃഷിയിടങ്ങളിൽ കാക്കകളെ പേടിപ്പിച്ചോടിക്കാൻ കോലങ്ങൾ കുത്തിവെയ്ക്കുന്ന രീതി വളരെ പണ്ട് മുതലേ ഉണ്ടായിരുന്നു.
കപ്പൽ സഞ്ചാരങ്ങൾ ആരംഭിച്ചതോടെ ഭൂഖണ്ഡങ്ങൾ കടന്ന് എല്ലയിടങ്ങളിലും കാക്കകൽ എത്തി. ഏതും തിന്ന് അതിജീവിക്കാനുള്ള കഴിവും സാമർത്ഥ്യവും ശത്രുക്കളുടെ കുറവും കൊണ്ട് കാക്ക എത്തിയ സ്ഥലത്തൊക്കെ സാമ്രാജ്യം സ്ഥാപിച്ചു. കാക്ക സാമ്രാജ്യം സ്ഥാപിച്ച് കഴിഞ്ഞാൽ അവിടെ മറ്റ് പക്ഷികൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. മറ്റു പക്ഷികളെ ആക്രമിച്ച് ഓടിക്കും.
ശല്യക്കാരായാണ് പൊതുവെ കാക്കകളെ കണക്കാക്കുന്നത് മാലിന്യങ്ങൾ കൊത്തി കിണറിലും മറ്റ് ജലാശയങ്ങളും വീടും പരിസരവും വൃത്തികേടാക്കുന്നതിൽ ഇവർ ഒന്നാം സ്ഥാനക്കാരാണ് ആവശ്യം കഴിഞ്ഞുള്ള ഭക്ഷണം തന്ത്രപരമായി ഒളിവിടങ്ങളിൽ സൂക്ഷിച്ചു വെക്കുന്ന ശീലമുണ്ട്. ദിവസവും കുളിച്ച് , തൂവലുകൾ കോതി വൃത്തിയാക്കി സുന്ദരരായി ജീവിക്കുമെങ്കിലും മനുഷ്യർക്കിടയിൽ മാരക രോഗങ്ങൾ പറത്താൻ കാക്കകൾ കാരണക്കാരാകുന്നുണ്ട്. കാക്കയെ സാധാരണ ഗതിയിൽ പണ്ട് മുതൽക്കേ ആരും വളർത്താറില്ല കാരണം വീട്ടിലേക്ക് അടുപ്പിക്കാൻ പറ്റാത്ത ഇനം കൂടിയാണ് കാക്ക