കാണാതായ തൃശൂർ സ്വദേശിയുടെ മൃതദേഹം മൂന്നാർ എഞ്ചിനീയറിംഗ് കോളേജിന് സമീത്തുള്ള കുറ്റികാട്ടിൽ നിന്നും കണ്ടെത്തി

ഇടുക്കി : മൂന്നാറിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരനെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ തൃശൂർ സ്വദേശി കണ്ണന്റെ മൃതദേഹമാണ് മൂന്നാർ എഞ്ചിനീയറിംഗ് കോളേജ് പരിസരത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയത്. യുവാവിനെ കാണാതായതിനെ തുടർന്ന് ഹോട്ടലുടമ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃദദേഹം കണ്ടെത്തിയത്.

  സ്വപ്‌ന സുരേഷും ഇ പി ജയരാജന്റെ മകനും തമ്മിലുള്ള ബന്ധം എന്താണെന്നുള്ള കാര്യം സിപിഎം വെളിപ്പെടുത്തണമെന്ന് കെ സുരേന്ദ്രൻ

യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്നാർ എഞ്ചിനീയറിംഗ് കോളേജിന് പരിസരത്ത് വെച്ച് മൊബൈൽ പ്രവർത്തിച്ചതായും മണിക്കൂറുകൾക്ക് ശേഷം ഓഫ് ആയതായും പോലീസ് കണ്ടെത്തി തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Latest news
POPPULAR NEWS