കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ ഉപേക്ഷിച്ചു: കാമുകൻ സ്വീകരിക്കാതെ വന്നപ്പോൾ പുതിയ കാമുകനുമായി ചേർന്നു കൊലപാതകം

കാമുകനെ സ്വന്തമാക്കാനായി സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച യുവതിയ്ക്കാണ് ഇപ്പോൾ ഈ ദുരവസ്ഥ വന്നിരിക്കുന്നത്. കാമുകൻ യുവതിയെ സ്വീകരിക്കാതെ വന്നപ്പോൾ വൈരാഗ്യം കൂടുകയും പുതിയ കാമുകനുമായി ചേർന്നു പഴയ കാമുകനെ കൊലപ്പെടുത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാമുകി ഉമ്മ ശുക്ലയെയും കാമുകൻ സുനിലിനെയും പോലീസ് അറസ്റ്റ്‌ ചെയ്തു.

ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. 28 കാരനായ മുൻ കാമുകനായ യോഗേഷ് സക്സേനയുടെ മൃതദേഹം ബറേലിയിലെ കുമാർ തിയേറ്ററിനു അടുത്തു നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹം കത്തിച്ച നിലയിലായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഒടുവിൽ മുൻകാമുകിയെ യോഗേഷ് സ്വീകരിക്കാതെ വന്നതിന്റെ വൈരാഗ്യമാണ് കൊലപതകത്തിനു പിന്നിലെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിനൊടുവിൽ ഉമ ശുക്ല സമ്മതിക്കുകയായിരുന്നു.

എട്ടു വർഷത്തോളം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഉമ്മയുടെ വിവാഹം 2014 കഴിയുകയായിരുന്നു. അതിന് ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം ബന്ധം തുടരുകയും തന്റെ ഭർത്താവിനെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ യോഗേഷ് ഉമ്മയെ സ്വീകരിക്കാതെ വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് പുതിയ കാമുകനും ഉമയും ചേർന്നു യോഗേഷിനെ കൊലപ്പെടുത്താനുള്ള ശ്രമം നടത്തുകയായിരുന്നു.

ഇതിനായി ഉമ മുൻകാമുകനെ ആളൊഴിഞ്ഞ ഒഴിഞ്ഞ സ്ഥലത്ത് വിളിച്ചു വരുത്തുകയായിരുന്നു. കണ്ണിൽ മുളക്പൊടി വിതറുകയും സുനിൽ ഇയാളെ കഴുത്തറത്തു കൊലപ്പെടുത്തുകയും മൃതദേഹം പെട്രോളൊഴിച്ചു കത്തിക്കുകയുമായിരുന്നെന്ന് ഇരുവരും പോലീസിൽ മൊഴി നൽകി.