കാമുകിയുടെ നഗ്ന്ന ദൃശ്യങ്ങൾ പകർത്തി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം ; മുൻ മിസ്റ്റർ വേൾഡ് മണികണ്ഠൻ അറസ്റ്റിൽ

ചെന്നൈ : കാമുകിയെ മർദ്ധിക്കുകയും അനുവാദമില്ലാതെ നഗ്ന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ മുൻ മിസ്റ്റർ വേൾഡിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കാട്ടുപാക്കം സ്വദേശി ആർ മണികണ്ഠൻ (29) ആണ് അറസ്റ്റിലായത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി ഒന്നിച്ച് കഴിയുന്നതിനിടെയാണ് ഇയാൾ മർദ്ധിക്കുകയും അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. പാലവാക്കം സ്വദേശിനിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മണികണ്ഠൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

  കർണാടകയിൽ ഏഴാം ക്ലാസ് ചരിത്രപുസ്തകത്തിൽ നിന്നും ടിപ്പുസുൽത്താന്റെ അദ്ധ്യായം ഒഴിവാക്കി യെദിയൂരപ്പ സർക്കാർ

രണ്ട് വർഷം മുൻപാണ് യുവതി മണികണ്ഠനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നത് തുടർന്ന് പ്രണയത്തിലായ ഇരുവരും ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടയിൽ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ അനുവാദമില്ലാതെ മണികണ്ഠൻ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ യുവതി ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

Latest news
POPPULAR NEWS