കാമുകിയെചൊല്ലി തർക്കം യുവാവിനെ മൂവർ സംഘം വെട്ടി കൊന്നു

കൊച്ചി: കാമുകിയെചൊല്ലി തർക്കം യുവാവിനെ മൂവർ സംഘം വെട്ടി കൊന്നു. ചെറായി സ്വദേശി കല്ലുമഠത്തിൽ പരേതനായ പ്രസാദിന്റെ മകൻ പ്രേവീണിനെയാണ് വെട്ടി കൊലപെടുത്തിയത് സംഭവത്തിൽ ചെറായി സ്വദേശികളായ അമ്പാടി, ശരത്ത്, ജിബിൻ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

കാമുകിയെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലിസ് വിലയിരുത്തൽ. പള്ളത്താംകുളങ്ങര ബീച്ചിലേക്ക് പോകുന്ന വഴിയിൽ രക്തതം വാർന്നൊഴികിയ മൃതശരീരം കണ്ട വഴിയാത്രക്കരാണ് പോലീസിനെ വിവരം അറിയിച്ചത്.