കാമുകി ഉണ്ടായിരുന്നു പക്ഷെ എല്ലാം അവസാനിപ്പിച്ച ശേഷം ആളുകൾ അറിയപെട്ട് തുടങ്ങിയപ്പോൾ അവൾ വീണ്ടും വന്നു ; പ്രണയത്തെക്കുറിച്ച് ഡൈൻ ഡേവിഡ്

സിനിമയിൽ അഭിനയിക്കണമെന്ന അതിയായ ആഗ്രഹം കൊണ്ട് സിനിമയിൽ എത്തിയ താരമാണ് ഡെയിൻ ഡേവിസ്. അവതാരകനായി എത്തിയ ശേഷമാണ് താരം അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. പിന്നെ എന്തിനാ മുത്തേ ചേട്ടൻ, ഇ ഒറ്റ ഡയലോഗ് കൊണ്ടാണ് ഡെയിൻ സോഷ്യൽ മീഡിയയിലും ടെലിവിഷൻ പ്രേക്ഷർക്കും ഇടയിൽ ഓളമുണ്ടാക്കിയെടുത്തത്. ഇപ്പോൾ സിനിമ, സീരിയൽ, അവതരണ രംഗത്ത് ഒരേപോലെ തിളങ്ങുകയാണ് താരം.

പ്രേതം എന്ന ജയസൂര്യ ചിത്രത്തിൽ കൂടി മുഖ്യ വേഷം ചെയ്താണ് ഡെയിൻ സിനിമയിൽ എത്തുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തലാണ് താൻ സിനിമ മേഖലയിൽ എത്തിയതും തന്റെ നഷ്ട പ്രണയത്തെ കുറിച്ചും മനസ്സ് തുറന്നത്. വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ച തന്റെ മനസ്സിൽ സിനിമ ചിന്തയായിരുന്നുവെന്നും പള്ളിയിൽ അച്ഛനാവുക അല്ലെങ്കിൽ സിനിമയിൽ അഭിനയിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് പലരോടും പറഞ്ഞിരുന്നുവെന്നും താരം പറയുന്നു.

Also Read  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

പള്ളിയിൽ അച്ഛൻ ആക്റ്റീവായത് കൊണ്ട് താനും ചെറുപ്പം മുതൽക്കേ പള്ളിയിൽ ആക്ടിവയായിരുന്നുവെന്നും കൊച്ചച്ചനാണ് തന്നെ മോണോആക്ടിങ് പഠിപ്പിച്ചതെന്നും കൾച്ചറൽ പരിപാടിക്കും മറ്റും ആളായി നിൽക്കണമെന്ന ഒരു തോന്നൽ പണ്ട് മുതൽക്കേ തനിക്കുണ്ടായിരുന്നു അത് പള്ളീലച്ചനെ കണ്ടാണ് ആ ആഗ്രഹം തോന്നിയതെന്നും ഡെയിൻ പറയുന്നു.

എന്നാൽ പ്രായമായി കഴിഞ്ഞപ്പോൾ അത് നടക്കില്ലന്ന് മനസിലായെന്നും പ്ലസ്ടുവിൽ പഠിക്കുമ്പോ ഒരു സീരിയസ് പ്രണയമുണ്ടായിരുന്നു എന്നാൽ അത് അവസാനിച്ചെന്നും പിന്നീട് താൻ കുറച്ച് അറിയപെട്ട് കഴിഞ്ഞപ്പോൾ അവൾ വീണ്ടും മെസ്സേജ് അയച്ചെന്നും ഇപ്പോൾ അവളുടെ കല്യാണം കഴിഞ്ഞെന്നും ഡെയിൻ പറയുന്നു.