കാമുകി വിവാഹാഭ്യർത്ഥന നിരസിച്ചു ; സങ്കടം സഹിക്കാനാവാതെ ഫേസ്‌ബുക്ക് ലൈവിൽ വന്ന് യുവാവ് ജീവനൊടുക്കി

ഗുവാഹത്തി : കാമുകി വിവാഹാഭ്യർത്ഥന നിരസിച്ചു. യുവാവ് ഫേസ്ബുക്കി ലൈവിൽ വന്ന്‌ ജീവനൊടുക്കി. ഗുവാഹത്തി സ്വദേശി ജയതീപ് റോയ് (27) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ചയാണ് ജയതീപ് റോയ് വാടക മുറിയിൽ തൂങ്ങി മരിച്ചത്. അതേസമയം ജയദീപിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിൽ ഇത് വരെ പരാതി നൽകിയിട്ടില്ല.

ഏറെ നാളായി ഇഷ്ടത്തിലായിരുന്ന പെൺകുട്ടിയോട് താൻ സുഹൃത്തുക്കൾക്ക് മുന്നിൽവെച്ച് വിവാഹാഭ്യർത്ഥന നടത്തിയെന്നും എന്നാൽ അവൾ അത് നിരസിച്ചെന്നും ഫേസ്‌ബുക്ക് ലൈവിലൂടെ ജയതീപ് റോയ് പറഞ്ഞു. പ്രണയബന്ധം വീട്ടിൽ അറിഞ്ഞാൽ അവളുടെ അമ്മാവൻ അവളെ കൊല്ലുമെന്ന് പറഞ്ഞാണ് അവൾ വിവാഹത്തിന് സമ്മതിക്കാത്തതെന്നും ജയ്ദീപ് ഫേസ്ബുക് ലൈവിൽ പറഞ്ഞു.

  വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടിയെ ക്രൂരമരമായി മർദ്ധിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മധ്യപ്രദേശ് സർക്കാർ

അവൾ ഇല്ലാതെ ജീവിക്കാൻ പറ്റാത്തത് കൊണ്ട് താൻ ജീവിതം അവസാനിപ്പിക്കുകയാണ്. അമ്മയും സഹോദരങ്ങളും തന്നോട് ക്ഷമിക്കണമെന്നും നിങ്ങളെ എല്ലാവരെയും എനിക്കിഷ്ടമാണെങ്കിലും അതിനേക്കാൾ ഇഷ്ടം അവളെയാണെന്നും യുവാവ് പറഞ്ഞു. അതേസമയം സഹോദരന്റെ ആത്മഹത്യ കുടുംബത്തെ തകർത്തെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ജയദീപിന്റെ സഹോദരൻ പറഞ്ഞു. നല്ല ജോലിയും സമ്പാദ്യവുമുള്ള ജയദീപാണ് കുടുംബം നോക്കിയിരുന്നതെന്നും സഹോദരൻ പറഞ്ഞു.

Latest news
POPPULAR NEWS