കായംകുളത്ത് അമ്മയെയും വിദ്യർത്ഥിനിയായ മകളെയും പീഡനത്തിന് ഇരയാക്കി ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ : കായംകുളത്ത് അമ്മയെയും വിദ്യർത്ഥിനിയായ മകളെയും പീഡനത്തിന് ഇരയാക്കി ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവം സ്വദേശിയും യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയുമായ ആകാശാണ് അറസ്റ്റിലായത്. സംഭവം നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പരിചയക്കാരിയായ വീട്ടമ്മയെ പീഡനത്തിന് ഇരയാക്കിയ പ്രതി വീട്ടമ്മയുടെ നഗ്ന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ വിദ്യർത്ഥിനിയായ മകളെ പീഡിപ്പിക്കുകയുമായിരുന്നു. മകളുടെയും നഗ്ന്ന ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തി. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് കേസെടുത്തതിന് പിന്നാലെ ആകാശ് ഒളിവിൽ പോകുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പ്രതി തെലങ്കാന,മധ്യപ്രദേശ്,ബെഗളൂരു,ഭോപ്പാൽ,കർണാടക,ആന്ധ്രപ്രദേശ്, ഗോവ, തമിഴ്‌നാട്, തുടങ്ങി നിരവധി സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു. ഓരോ പ്രദേശത്തും ഓരോ പേരിലാണ് പ്രതി താമസിച്ചിരുന്നത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സ്വന്തം ഫോൺ നമ്പറും സോഷ്യൽമീഡിയ അകൗണ്ടുകളും പ്രതി ഉപയോഗിച്ചിരുന്നില്ല. എന്നാൽ വിദേശത്തുള്ള സുഹൃത്തിന്റെ വാട്സാപ്പ് നമ്പർ ഉപയോഗിച്ച് അടുത്ത ബന്ധുക്കളുമായി ഇയാൾ ബന്ധപെട്ടിരുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു.

  യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവത്തകയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയി

സുഹൃത്തിന്റെ മൊബൈൽ നമ്പർ ട്രാക്ക് ചെയ്താണ് പ്രതി ഹൈദരാബാദിലാണുള്ളതെന്ന് കണ്ടെത്തിയത്. ഹൈദരാബാദിൽ എത്തിയ പോലീസ് സംഘം ദിവസങ്ങളോളം അവിടെ താമസിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. അഡ്വ. ആതിവർമ്മ എന്ന പേരിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ താമസിച്ചിരുന്ന ഹോസ്റ്റൽ ഇയാൾ ഉടമയിൽ നിന്നും തട്ടിയെടുക്കുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു. നാലോളം ഹോസ്റ്റലുകൾ ഇയാൾ നടത്തിയിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ഹോസ്റ്റൽ ഉടമയുടെ ഭാര്യയെയും മകളെയും കാണാനില്ലെന്ന പരാതിയിൽ പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ ആകാശിനൊപ്പം താമസിക്കുന്നതായും കണ്ടെത്തി. അറസ്റ്റ് ചെയ്ത ആകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS