കായംകുളത്ത് ഭാര്യ അറിയാതെ ജോയിന്റ് അകൗണ്ടിലെ ഒരു കോടി ഇരുപത് ലക്ഷം രൂപ കാമുകിയുടെ അകൗണ്ടിലേക്ക് മാറ്റിയ സംഭവത്തിൽ ഭർത്താവിനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ : കായംകുളത്ത് ഭാര്യ അറിയാതെ ജോയിന്റ് അകൗണ്ടിലെ ഒരു കോടി ഇരുപത് ലക്ഷം രൂപ കാമുകിയുടെ അകൗണ്ടിലേക്ക് മാറ്റിയ സംഭവത്തിൽ ഭർത്താവിനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി സ്വദേശി സിജു കെ ജോസ് (52) കായംകുളം പുതുപ്പുള്ളി സ്വദേശിനി പ്രിയങ്ക (30) എന്നിവരാണ് അറസ്റ്റിലായത്. സിജുവിന്റെ ഭാര്യയുടെ പരാതിയിലാണ് പോലീസ് നടപടി.

യുഎസ്ൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ് സിജുവിന്റെ ഭാര്യ. സിജുവിന്റെയും, ഭാര്യയുടെയും ജോയിന്റ് അകൗണ്ടിൽ ഉണ്ടായിരുന്ന രൂപയാണ് ഭാര്യ അറിയാതെ സിജു കാമുകിയുടെ അകൗണ്ടിലേക്ക് മാറ്റിയത്. പണം കൈക്കലാക്കിയതിന് ശേഷം സിജുവും പ്രിയങ്കയും ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിച്ച് വരികയായിരുന്നു. ആർഭാട ജീവിതത്തിന് തട്ടിയെടുത്ത പണം ഉപയോഗിക്കുകയും ചെയ്തു. ഭാര്യ പോലീസിൽ പരാതി നൽകിയതോടെ സിജു പ്രിയങ്കയെയും കൊണ്ട് നേപ്പാളിലേക്ക് പോകുകയും ഒളിവിൽ കഴിയുകയുമായിരുന്നു.

  വീട്ടമ്മയെ ബലാത്സംഘം ചെയ്ത് മുങ്ങി ; 22 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ

ഇവർക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡൽഹി വീമാനത്താവളത്തിലെത്തിയ സിജുവിനെയും,പ്രിയങ്കയെയും എമിഗ്രെഷൻ വിഭാഗം തടഞ്ഞ് നിർത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അതേസമയം സിജുവും പ്രിയങ്കയും വാട്സപ്പിലെ പ്രാർത്ഥന ഗ്രൂപ്പ് വഴിയാണ് പരിചയപ്പെട്ടത്.

Latest news
POPPULAR NEWS