കായിക പുരസ്‌കാരം ഇനി കായിക ഇതിഹാസത്തിന്റെ പേരിൽ ; രാജീവ് ഖേൽരത്ന പുരസ്കാരത്തിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ

ന്യുഡൽഹി : കായിക താരങ്ങൾക്ക് നൽകുന്ന പരമോന്നത കായിക പുരസ്കാരത്തിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന രാജീവ് ഖേൽരത്ന പുരസ്കാരത്തിന്റെ പേര് ഇനിമുതൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം എന്നറിയപ്പെടും.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജനങ്ങളിൽ നിന്ന് അപേക്ഷകൾ ലഭിച്ചതിനാലാണ് പേര് മാറ്റിയതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കായിക താരത്തിന് നൽകുന്ന പരമോന്നത പുരസ്‌കാരം ഇനി ഇന്ത്യൻ ഹോക്കി ഇതിഹാസമായ മേജർ ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടും.

Latest news
POPPULAR NEWS