തിരുവനന്തപുരം : കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ എസ്‌ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് എത്തിയ ഭീം ആർമി നേതാവ് ചന്ദ്രസേഖർ ആസാദ് എസ്‌ഡിപിഐ യുടെ കൊടി എടുത്ത് മാറ്റാൻ ആവശ്യപെട്ടു. തന്റെ കാറിനു മുന്നിൽ കെട്ടിയ എസ്ഡിപിഐ കോടിയാണ് മാറ്റാൻ ആവശ്യപെട്ടത്. എസ്ഡിപിഐ സംഘടിപ്പിച്ച കേരളം രാജ്ഭവനിലേക്ക് സിറ്റിസൺ മാർച്ചിനിടെയാണ് സംഭവം.
എസ്ഡിപിഐ പ്രവർത്തകർ ചന്ദ്രശേഖർ ആസാദിന്റെ കാറിന്റെ മുൻപിൽ ഭീം ആർമിയുടെ കൊടിയോടൊപ്പം എസ്ഡിപിഐ യുടെ കൊടി കെട്ടിയതാണ് ചന്ദ്രശേഖർ ആസാദിനെ ചൊടിപ്പിച്ചത് അപ്പോൾ തന്നെ ചന്ദ്രശേഖർ ആസാദ് ഇടപെട്ട് കൊടി മാറ്റാൻ ആവിശ്യപ്പെടുകയായിരുന്നു തുടർന്ന് എസ്ഡിപിഐ പ്രവർത്തകർ കൊടി മാറ്റുകയായിരുന്നു.ഇതിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.