പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് ദുർഗാ കൃഷ്ണൻ. നാടൻ പെൺകുട്ടിയുടെ വേഷത്തിലെത്തിയ താരം ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. വിമാനത്തിന് ശേഷം ജയസൂര്യ നായകനായെത്തിയ പ്രേതം എന്ന ചിത്രത്തിലും താരം അഭിനയിച്ചു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ദുർഗ കൃഷ്ണ വളരെ പെട്ടെന്നാണ് സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയത്.
കോഴിക്കോട് ജനിച്ച് വളർന്ന ദുർഗ കൃഷ്ണ കുട്ടിക്കാലം മുതൽ അഭിനയത്തിൽ തല്പരയായിരുന്നു. കൂടാതെ നൃത്ത രംഗത്തും താരം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ നിരവധി ഗാനരംഗങ്ങൾക്ക് ചുവട് വെയ്ക്കുന്ന വീഡിയോകൾ താരം പങ്കുവെയ്ക്കാറുണ്ട്. നടനും നിർമ്മാതാവുമായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
അർജുനുമായി പ്രണയിക്കുന്ന സമയത്ത് മദ്യപിച്ച് ലക്കുകെട്ട് ലുലുമാളിൽ പോയ കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം. ഒരു ദിവസം ഫേസ്ബുക്കിൽ കണ്ട വീഡിയോയാണ് ആദ്യമായി മദ്യപിക്കാൻ പ്രേരിപ്പിച്ചതെന്ന് താരം പറയുന്നു. ഉപ്പും മുളകും നാരങ്ങാ നീരും ഒരു ഗ്ലാസിൽ ഒഴിച്ച് അതിൽ വോഡ്ക ഒഴിക്കുന്ന ഒരു വീഡിയോ കണ്ടത് മുതൽ അത് കുടിക്കണമെന്ന് ആഗ്രഹിച്ചെന്നും അങ്ങനെ ആഗ്രഹം തന്റെ അച്ഛനോട് പറഞ്ഞെന്നും താരം പറയുന്നു. തന്റെ ആഗ്രഹം കേട്ടയുടൻ അച്ഛൻ ഓടിക്കോളാനാണ്പറഞ്ഞത്. തുടർന്ന് തന്റെ ആഗ്രഹം പറയാൻ ഉള്ളത് അർജുൻ ആയിരുന്നു അങ്ങനെ ഒരു ദിവസം അർജുനോട് താൻ ഇക്കാര്യം പറഞ്ഞെന്നും താരം പറയുന്നു.
കാറിൽ ഇരിക്കുമ്പോഴാണ് ഇക്കാര്യം താൻ അർജുനോട് പറഞ്ഞത്. ആ സമയത് അർജുന്റെ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. പറഞ്ഞയുടൻ തന്നെ വോഡ്കയും,മുളകും നാരങ്ങയും ഉൾപ്പടെ എല്ലാം വാങ്ങിയെന്നും കാറിൽ ഇരുന്ന് തന്നെ വീഡിയോയിൽ കണ്ട രീതിയിൽ വോഡ്ക കുടിച്ചെന്നും താരം പറയുന്നു. പക്ഷെ തനിക്ക് രണ്ട് തുള്ളി വോഡ്ക മാത്രമാണ് തന്നതെന്നും. അത് കഴിച്ചപ്പോൾ തന്നെ കിക്കായെന്നും താരം പറയുന്നു.
കിക്കായ തന്നെയും കൊണ്ട് അവർ ലുലുമാളിൽ പോകുകയും താൻ അവിടെ ഉറക്കെ സംസാരിച്ചപ്പോൾ ചേട്ടൻ വഴക്ക് പറഞ്ഞെന്നും താരം പറയുന്നു. പിന്നീട് സിനിമയ്ക്ക് കയറിയെങ്കിലും സിനിമ കണ്ടതൊന്നും തനിക്ക് ഓർമ്മ ഇല്ലെന്നും സിനിമ തുടങ്ങുമ്പോൾ ഉള്ള ജനഗണമന കേട്ടത് മാത്രമേ തനിക്ക് ഓർമ്മയുള്ളു എന്നും താരം പറയുന്നു. അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണെമന്നും ദുർഗ കൃഷ്ണ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.