കാറിൽ ലോറിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു ഭർത്താവിന് ഗുരുതരം

ചേർത്തല: ചേർത്തല ദേശീയപാതയ്ക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ കാർ യാത്രക്കാരിയായ യുവതി മരിച്ചു. ഭർത്താവിനൊപ്പം സഞ്ചരിക്കവെയാണ് അപകടം ഭർത്താവിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രിയയാണ് മരിച്ചത്.

ഭർത്തവ് അനന്തുവിനെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ആലപ്പുഴ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ചേർത്തലയ്ക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പൂർണമായി തകർന്ന കാർ വെട്ടി പൊളിച്ചാണ് ഗുരുതരമായി പരിക്കേറ്റവരെ പുറത്തെടുത്തത്.