Wednesday, September 11, 2024
-Advertisements-
NATIONAL NEWSകാളയ്ക്കൊപ്പം ഓടി നിനച്ചിരിക്കാതെ ഉസൈൻ ബോൾട്ടായി ഇപ്പോൾ കേന്ദ്രസർക്കാരിന്റെ വിളിയും

കാളയ്ക്കൊപ്പം ഓടി നിനച്ചിരിക്കാതെ ഉസൈൻ ബോൾട്ടായി ഇപ്പോൾ കേന്ദ്രസർക്കാരിന്റെ വിളിയും

chanakya news

വേഗരാജാവായ ഉസൈൻ ബോൾട്ടിനെ പോലും തോൽപ്പിച്ചു കൊണ്ടാണ് കർണ്ണാടകയിലെ ഉടുപ്പിയ്ക്ക് സമീപം നടന്ന പോത്തോട്ട മത്സരത്തിൽ ശ്രീനിവാസ ഗൗഡയെന്ന 28 കാരനായ ചെറുപ്പക്കാരൻ റെക്കോർഡ് നേട്ടം കൈവരിച്ചത്. 100 മീറ്റർ ദൂരം പിന്നിടാൻ 9.55 സെക്കന്റ്‌ മാത്രമാണ് അദ്ദേഹമെടുത്തത്. ജമൈക്കൻ ഇതിഹാസമായ ഉസൈൻ ബോൾട്ടിന്റെ ഓട്ടത്തിലെ റെക്കോർഡിനെയാണ് ശ്രീനിവാസ് ഗൗഡ കടത്തി വെട്ടിയത്. ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് 9.58 സെക്കന്റ്‌ ആയിരുന്നു. ചെളിവെള്ളം നിറഞ്ഞ ട്രാക്കിൽ കൂടി ഇത്രയും വേഗത്തിൽ ഓടിയ ശ്രീനിവാസ ഗൗഡയ്ക്ക് ഇതിലും വേഗത്തിൽ കരയിൽ കൂടി ഓടാനാകുമെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്.

പരമ്പരാഗതമായി ഇവിടെ നടക്കുന്ന കംബോല പോത്തോട്ട മത്സരത്തിന്റെ മുപ്പതു വർഷം പഴക്കമുള്ള റെക്കോർഡാണ് 28 കാരൻ തിരുത്തി കുറിച്ചത്. ഔട്ട മത്സരത്തിന് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച ഗൗഡ ഈ നേട്ടത്തിൽ വളരെയധികം സന്തോഷം പ്രകടിപ്പിച്ചു. ഉസൈൻ ബോൾട്ടിനെക്കാളും വേഗതയിൽ ഓടാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഈ വിജയത്തിന്റെ നന്ദി തന്റെ പോത്തുകൾക്കാണ് അദ്ദേഹം നൽകിയത്. മംഗലാപുരത്തിന് സമീപം മൂഢബൗദ്രിയിൽ നിന്നുള്ള സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തിയ ഗൗഡ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ഇതുവരെ അദ്ദേഹം പോത്തോട്ട മത്സരത്തിൽ നിന്നും പന്ത്രണ്ടോളം മെഡലുകൾ നേടിയിട്ടുണ്ട്.

ആറു വർഷം മുൻപാണ് പോത്തോട്ട മത്സരത്തിലേക്ക് ഗൗഡ ഇറങ്ങുന്നത്. സാങ്കേതികമായിട്ട് രേഖപ്പെടുത്തിയില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ പോത്തോട്ട മത്സരാർഥിക്ക് ലഭിക്കുന്നത്. കേന്ദ്ര സ്പോർട്സ് മന്ത്രിയായ കിരൺ റിജ്ജു ഗൗഡയ്ക്ക് സ്പോർട്സ് കോച്ചിംഗ് സെന്ററായ സായിയിൽ എത്തുവാനുള്ള നിർദ്ദേശവും സഹായവും നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മുൻനിരയിലുള്ള പരിശീലകനെ ഗൗഡയ്ക്ക് കൂടുതൽ നല്ല പരിശീലനത്തിനായി നിർദ്ദേശിച്ചിട്ടുമുണ്ട്.