കാശ്മീരിൽ ഏറ്റുമുട്ടൽ ; നാല് ഭീകരർ കൊല്ലപ്പെട്ടു ഒരു ജവാന് വീരമൃത്യു

ജമ്മു കാശ്മീർ ; ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഇന്നലെ രാത്രിയാണ് പുൽവാമയിലെ സദൂരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്ക് പറ്റിയ ജവാനാണ് വീരമൃത്യു വരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഭീകരരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് വിവരം. അതിന്റെ തുടർച്ചയായാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്.