കാശ്മീരിൽ ഏറ്റുമുട്ടൽ സുരക്ഷ സേന രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും സൈനികരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നുള്ള സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി.

വെടിവെപ്പിൽ ഒരു സൈനികന് പരിക്കേറ്റതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ റൗജാറി ജില്ലയിലെ ഭീകരകേന്ദ്രങ്ങളിൽ പോലീസ് സൈന്യവും നടത്തിയ തിരച്ചിലിൽ വൻ ആയുധശേഖരം പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ റൈഫിൾസിന്റെയും പോലീസിന്റെയും സംയുക്തമായ തിരച്ചിലിനൊടുവിലാണ് ഭീകര കേന്ദ്രം കണ്ടെത്തിയതെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു