കാശ്മീരിൽ ജവാന്റെ വീടിന് നേരെ ഭീക-രാക്രമണം നടത്തി തട്ടിക്കൊണ്ടുപോയി; മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ അഗ്നിക്കിരയാക്കി

ശ്രീനഗർ: കാശ്മീരിലെ കുൽഗാമിൽ ഇന്ത്യൻ ജവാനെ ഭീ-കരർ തട്ടിക്കൊണ്ടുപോയി. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. സൈനികന്റെ വീടിന് നേരെ ഭീ-കരാക്രമണം നടത്തിയതിനുശേഷമാണ് തട്ടിക്കൊണ്ടുപോയത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും അക്രമികൾ കത്തിച്ചു. മുസാഫർ മൻസൂർ എന്ന പേരിൽ രജിസ്റ്റർ ചെയ്തിരുന്ന വാഹനമാണ് അ-ക്രമികൾ അഗ്നിക്കിരയാക്കിയത്. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭീ-കരാക്രമണം നടത്തിയവർക്കെതിരെയുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

ജവാനെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള നീക്കവും സൈന്യം ഊർജ്ജിതമാക്കി കഴിഞ്ഞു. കഴിഞ്ഞ കുറച്ചു കാലങ്ങളായി കാശ്മീരിൽ സൈനികർക്കും ജനങ്ങൾക്കുനേരെ ഭീ-കരർ വ്യാപകമായി ആ-ക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്. സൈനികരും ഭീ-കരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊടും ഭീ-കരരടക്കമുള്ള നിരവധി ഭീ-കരരെ സൈന്യം വധിക്കുകയും മറ്റു ചിലരെ പിടികൂടുകയും ചെയ്തിരുന്നു. കൂടാതെ പിടികൂടിവരുടെ പക്കൽ നിന്നും വൻ ആയുധശേഖരങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

  വിനോദ സഞ്ചാരത്തിനായി ഗോവയിലെത്തിയ റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Latest news
POPPULAR NEWS