കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികർക്ക് മുൻപിൽ ശിരസ് നമിക്കുന്നുവെന്ന് അമിത് ഷാ

ഡൽഹി: കശ്മീരിലെ ഹിന്ദ്‌വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമം അർപ്പിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദ്വാരയിലെ ഒരു വീട്ടിൽ ഭീകരർ ആളുകളെ ബന്ദികളാക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്തേക്ക് ഓപ്പറേഷനായി എത്തുന്നത്. എന്നാൽ 12 മണിക്കൂർ നീണ്ട ഓപ്പറേഷനൊടുവിൽ രണ്ട് ഭീകരരെ വധിക്കുകയും ഒരു മേജറും ഒരു കേണലും പോലീസ് ഉദ്യോഗസ്ഥരും സൈനികരുമടക്കം തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയുമായിരുന്നു.

മാതൃഭൂമി സംരക്ഷിക്കുന്നതിനിടയിൽ ജമ്മുകശ്മീരിലെ ഹിന്ദ്‌വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃതു വരിച്ച സൈനികർക്ക് മുൻപിൽ ശിരസ് നമിക്കുന്നു. അവരുടെ ജീവത്യാഗം എക്കാലത്തും ഓർമ്മിക്കും. വേദനയോടെ അവരുടെ കുടുംബത്തിന് അനുശോചനം നേരുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്ങും ധീരജവാന്മ്മാർക്ക് ആദരാമർപ്പിച്ചിരുന്നു. സൈനികരുടെ ധീരതയും ത്യാഗവും വെറുതെയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പൗരൻമാരെ സംരക്ഷിക്കുന്നതിന് വേണ്ടി അവർ ത്യാഗം സഹിച്ചുവെന്നും അശ്രാന്തമായി പരിശ്രമിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

  അമ്മയെ ആശുപത്രിയിൽ എത്തിച്ചത് മുതൽ പ്രണയം ; ഒരു യുവാവിനെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാർ

Latest news
POPPULAR NEWS